Tuesday, 15 October 2024

വ്യാപാരസമുച്ചയങ്ങളെല്ലാം തുറക്കാൻ കെ.എസ്.ആർ.ടി.സി നടപടി തുടങ്ങി.

SHARE

കൊല്ലം : ടിക്കറ്റിതരവരുമാനം കൂട്ടാന്‍ വ്യാപാരസമുച്ചയങ്ങളിലെ മുറികൾ  മുഴുവന്‍ ഉടന്‍ നന്നാക്കി,വാടകയ്ക്ക്‌ നല്‍കാന്‍ കെ.എസ്‌.ആര്‍.ടി.സി. തയ്യാറെടുക്കുന്നു.
ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെല്ലാം വാണിജ്യാവശൃങ്ങൾക്ക്‌ വിട്ടുനല്‍കാനും നടപടികളായി.കോഴിക്കോട്‌, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയിടങ്ങളിലെ ഡിപ്പോകളോടു ചേര്‍ന്നുള്ള വ്യാപാരസമുച്ചയങ്ങളിലാണ്‌ മുറികൾ  ഒഴിഞ്ഞുകിടക്കുന്നത്‌. കെട്ടിടങ്ങളില്‍ വ്യാപാരസാധ്യതയുള്ള, റോഡിന്‌ അഭിമുഖമായുള്ള കടമുറികൾ ക്ക്‌ ആവശ്യക്കാര്‍ധാരാളമുണ്ട്‌. മുകൾനിലകളിലെ ഹാളുകൾ  ഉള്ളിലുള്ള കടമുറികൾ  എന്നിവയാണ്‌ ആരും ഏറ്റെടുക്കാത്തത്‌. മാര്‍ക്കറ്റിങ്‌ എക്സിക്യു
ട്ടീവുമാരെ നിയോഗിച്ച്‌, ആളെ കണ്ടെത്തി ഇവ വാടകയ്ക്ക്‌ നല്‍കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.

വ്യാപാരസമുച്ചയങ്ങളിലൊന്നും മുറികൾ  ഒഴിഞ്ഞുകിടക്കുന്നില്ലെന്ന്‌ അധികൃതര്‍ ഉറപ്പാക്കും.നിര്‍മാണം നിലച്ച കെട്ടിടങ്ങൾ  പൂര്‍ത്തിയാക്കാന്‍ എം.എൽ.എ.മാരുടെ വികസനഫണ്ടും ലഭ്യമാക്കിത്തുടങ്ങി. പണി തീര്‍ന്നിട്ടും കെട്ടിടനമ്പര്‍ കിട്ടാത്ത സ്ഥല ങ്ങളില്‍ അപാകങ്ങൾ  പരിഹരിക്കാനുള്ള ശ്രമവും തുടരുകയാണ്‌. കോര്‍പ്പറേഷന്റെ സിവില്‍എന്‍ജിനിയറിങ്‌ വിഭാഗം ഇത്തരം കെട്ടിടങ്ങളില്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു.       വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും ബസ്‌ സര്‍വീസിന്‌ ആവശ്യമായ സ്ഥലങ്ങളും കണ്ടെത്തുന്നുണ്ട്‌. ഈ സ്ഥലങ്ങൾ  വാണിജ്യാവശ്യങ്ങഠാക്കും പേ ആന്‍ഡ്‌ പാര്‍ക്കിനും വിട്ടു.നല്‍കും. ഈഞ്ചയ്ക്കല്‍, പാറശാല എന്നിവിടങ്ങളില്‍ ഏക്കറുകണക്കിന്‌ ഭൂമി ഇത്തരത്തിലുണ്ട്‌. കാടുവെട്ടി, നിരപ്പാക്കി ഭൂമി സിനിമകൾക്ക്‌ സെറ്റിടാന്‍ വാടകയ്ക്ക്‌ നല്‍കാനും നടപടിയായി.    







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user