Tuesday, 1 October 2024

കൂനൂരിൽ മണ്ണിടിഞ്ഞ് വീടിനുമുകളിലേക്ക് വീണ് മലയാളി അധ്യാപിക മരിച്ചു

SHARE

ട്ടി: കൂനൂരില്‍ കനത്തമഴയില്‍ വീടിനുമുകളിലേക്ക്‌ മണ്ണിടിഞ്ഞുവീണ്‌ മലയാളി അധ്യാപിക മരിച്ചു. പാലക്കാട്‌ രാമശ്ശേരി സ്വദേശിനിയും കൂനൂരിൽ സ്വകാര്യ സ്കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ്‌ മരിച്ചത്‌. കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്‌. ഞായറാഴ്ചരാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‌ രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടില്‍ വെള്ളംകയറാന്‍ തുടങ്ങി. ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക്‌ കളയാന്‍ ശ്രമിക്കുമ്പോൾ മുന്നിലുള്ള മണ്‍തിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ ശ്രമിച്ച്‌ ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളില്‍ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട്‌ കുട്ടികളെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന്‌ പുറത്തേക്കെത്തിച്ചു. ഇവര്‍ക്ക്‌ കാര്യമായ പരിക്കുകളില്ല.
 




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user