Thursday, 31 October 2024

പൊൻകുന്നത്ത് ഹോട്ടലിൽ മദ്യപസംഘം തമ്മിലടിച്ച് ഹോട്ടൽ ഉടമയ്ക്ക് വൻ നാശനഷ്ടം

SHARE


പൊൻകുന്നം : ഇന്നലെ വൈകുന്നേരം 3 മണിക്ക്  പൊൻകുന്നം ഓറഞ്ച് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ  മൂന്നുപേർ തമ്മിൽ ചില വാക്കേറ്റം ഉണ്ടാവുകയും അത് പിന്നെ കൂട്ട തമ്മിൽതല്ലിലേക്ക് മാറുകയും  കടയ്ക്ക് അകത്തും പുറത്തുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയ്ക്ക് വലിയ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. 
 കട ഉടമ സ്ഥലത്തില്ലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മറ്റു തൊഴിലാളികളും മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്.
  
 മദ്യപന്മാർ പരസ്പരം കല്ല് എടുത്തു എറിയുകയും  കടയിലെ ഗ്ലാസ്‌ ചില്ലുകൾ പൊട്ടുകയും വെളിയിൽ വെച്ചിരുന്ന ബോർഡ്‌ പൂർണ്ണമായി നശിപ്പിക്കുകയും ഉണ്ടായി. പൊട്ടിയ ചില്ലുകൾ കടയുടെ ഫ്രണ്ട് കിച്ചണിലെ പാചകം ചെയ്തിരുന്ന ഭക്ഷണത്തിലേക്ക് വീണ് ഉപയോഗശൂന്യമാക്കുകയും ചെയ്തു.  KHRA യുടെ ജില്ലാ നേതൃത്വത്തെ വിവരം അറിയിച്ച കടയുടമ   ജില്ലാ പ്രസിഡന്റ്‌ N.പ്രതീഷിനെ വിളിക്കുകയും  അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ അൻസാരി ഷാഹുൽ ഹമീദ് കൂടാതെ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറി റെജി കവുങ്കൽ  പൊൻകുന്നം യൂണിറ്റ് പ്രസിഡന്റ് സലിം കൂടി കടയിൽ വരുകയും കട ഉടമയുടെ  ഭാര്യയെയും മകളെയുംകൂട്ടി പോലീസ് സ്റ്റേഷനിൽ പോകുകയുംചെയ്തു.

അക്രമികൾ കല്ലുകൊണ്ട് എറിയുന്ന ദൃശ്യം KH ന്യൂസിന് ലഭിച്ചു പശ്ചാത്തലത്തിൽ കടയുടെ ചില്ല് തകർത്ത ദൃശ്യം കാണാവുന്നതാണ്


പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു  ലോക്കപ്പിൽ ഇടുകയും, കൂടുതൽ പരിക്ക് പറ്റിയ ആളെ പോലീസ് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു.  

  KHRA യുടെ  ഭാരവാഹികൾ  Dysp യുമായി സംസാരിച്ചു  കേസ് പറഞ്ഞു ഒത്തു തീർപ്പാക്കുകയും,
 കടയ്ക്കുണ്ടായ നാശനഷ്ട്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. 

 ഹോട്ടൽ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെപ്പറ്റി ആശങ്കയെ അറിയിച്ചുകൊണ്ട് ജില്ലാ നേതൃത്വത്തിന് നിർദ്ദേശപ്രകാരം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻസാരി ഷാഹുലും യൂണിറ്റ് ഭാരവാഹികളായ റെജി സലിം പരാതി നൽകി.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user