തിരുവല്ല : മൊബൈല്‍ ഫോണ്‍ മുതല്‍ ഷര്‍ട്ടും മുണ്ടും കാലിയായ
മദ്യകൂപ്പി വരെ. നഗരത്തിലെ ഏക പൊതുശൗചാലയമായ
കെഎസ്‌ആര്‍ടിസ് ബസ് ടെര്‍മിനലിലെ പൈപ്പുകളില്‍ നിന്നു വാരി
മാറ്റുന്ന സാധനങ്ങളാണിവ. ശുചിമുറി ഉപയോഗിക്കാന്‍ കയറുന്നവര്‍
ക്ലോസറ്റിലും ലഷ് ബോക്സിലും കുത്തിക്കയറ്റുന്ന
സാധനങ്ങളാണിവ. ഇതോടെ ശൗചാലയം അടഞ്ഞ് മലിനജലം
ബസ് പുറത്തേക്കിറങ്ങുന്ന വഴികളില്‍ നിറയുകയാണ്. 6
ആള്‍നൂഴികളാണ് ഈ ഭാഗത്തുള്ളത്. പൂട്ടുകട്ടകള്‍ ഇളകി ആള്‍നൂഴി
മൂടികളും ഇളകി കിടക്കുന്നതിനാല്‍ മലിനജലം പെട്ടെന്നാണ്
വഴികളില്‍ നിറയുന്നത്. പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിക്കുകയും
ചെയ്യും. പൊതുശൗചാലയം ഉപയോഗിക്കുന്നവരാണ് ഇവ
അടയാനുള്ള വഴി ഉണ്ടാക്കുന്നതും. മദ്യകുപ്പികളുമായി കയറി
അകത്തിരുന്ന മദ്യപിച്ചശേഷം കുപ്പി തള്ളുന്നത് സ്ഥിരം
പരിപാടിയാണെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകളുടെയും
കുട്ടികളുടെയും പാഡുകളും മിക്കവാറും ഇതിനുള്ളില്‍ തള്ളുകയാണ്
കയറുന്നവര്‍ ചെയ്യുന്നത്.
മാലിന്യങ്ങള്‍ ഇടാന്‍ പ്രത്യേകം ബിന്‍ വച്ചിട്ടുണ്ടെങ്കിലും അതൊന്നും
ആരും ഉപയോഗിക്കാറില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ
നടപടി സ്വീകരിക്കാനോ കഴിയാറില്ല.ടെര്‍മിനലിന് പ്രത്യേകമായി
ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ട്. ഇവിടേക്കുള്ള
പൈപ്പുകള്‍ പോകുന്നത് ബസ് പുറത്തേക്ക് പോകുന്ന വഴിയില്‍
കൂടിയാണ്. പൈപ്പ് ലീക്കായാൽ ഈ ഭാഗത്തെല്ലാം ശുചിമുറി
മാലിന്യം നിറയും. പുരുഷന്‍മാര്‍ക്കുള്ള 4 ശുചിമുറികളും 7യൂറിനലും
സ്ത്രീകള്‍ക്കുള്ള 8 ശുചിമുറിയും 5 വാഷ് ബേസിനുമാണ്
ടെര്‍മിനലില്‍ ഉള്ളത്. പണം കൊടുത്ത് ഉപയോഗിക്കുന്ന ഇവ കരാര്‍
നല്‍കുകയാണ് ചെയ്യുന്നത്. ഓരോ പ്രാവശ്യം പൈപ്പുകളില്‍
തടസ്സമുണ്ടാകുമ്പോള്‍ 7000 മുതല്‍ 10000 രൂപ വരെ കരാറുകാരൻ
നല്‍കേണ്ടിവരും. ഇതു പതിവായാല്‍ കരാര്‍ നഷ്ടത്തിലായി ആരും
എടുക്കാനില്ലാത്ത സ്ഥിതി വരും. അങ്ങിനെ വന്നാൽ നഗരത്തിലെ
പണം കൊടുത്തുപയോഗിക്കാവുന്ന ഏക ശുചിമുറി പൂട്ടേണ്ടി വരും.
ഗതാഗതമന്ത്രിയുടെ ഓഫിസില്‍ നിന്ന് വരെ അന്വേഷണം
സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട്
ആവശ്യപ്പെടുന്ന സ്ഥിതി വരെയെത്തി.കെടിഡിഎഫ്‌സി അസ്സിസ്റ്റന്റ്
എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 16 ന് ഡ്രെയിനേജ് ലൈനിൽ
തടസ്സം നേരിട്ടതായും ബസുകള്‍ ടെര്‍മിനലിന് പുറത്തേക്ക് പോകുന്ന
വഴിയിലായതിനാല്‍ പകല്‍ സമയത്ത് ഇവിടെ ജോലി ചെയ്യാന്‍
സാധിക്കില്ലെന്നും രാത്രിയില്‍ ആളെ നിര്‍ത്തി ഡ്രെയിനേജ് ലൈനില്‍
തടസ്സമായി കിടന്ന പ്ലാസ്റ്റിക് കൂപ്പി, പാഡ്, മൊബൈല്‍ ഫോൺ
എന്നിവ നീക്കം ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ രാവിലെ വീണ്ടും
തടസ്സം നേരിട്ടതായും രാത്രിയിൽ ഇവ പരിഹരിക്കാന്‍ ആളെ
ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. പൊതുജനങ്ങളുടെ
ഭാഗത്തു നിന്നുണ്ടാകുന്ന പ്രവര്‍ത്തിയാണ് ഇതിനു കാരണമെന്നും
പറയുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക