പാലാ : കൊട്ടാരമറ്റം വൈക്കം റൂട്ടിൽ നിയന്ത്രണം വിട്ട കാർ
ഹോട്ടലിനുള്ളില്‍ ഇടിച്ചു കയറി. ഇന്ന് രാവിലെ 7.45 നാണ് സംഭവം.
കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിലേയ്ക്കാണ് കാര്‍ ഇടിച്ചു
കയറിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ
സഞ്ചരിച്ചിരുന്ന കാര്‍ ഹോട്ടലിനു മുന്നില്‍ പാര്‍ക്ക് ചെയ്യാൻ
ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക്
പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തില്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന ഏതാനും പേര്‍ക്കു
പരുക്കേറ്റിട്ടുണ്ട്. പരുക്കുകള്‍ ഗുരുതരമല്ല. പരുക്കേറ്റവരെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ച. പാലാ പോലീസ് മേല്‍നടപടികള്‍
സ്വീകരിച്ച.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക