Tuesday, 1 October 2024

അച്ഛന്റെ മരണം അന്വേഷിച്ചിറങ്ങിയ മകൻ കണ്ടെത്തിയത് എംബിബിഎസ് പൂർത്തിയാക്കിട്ടില്ലാത്ത വ്യാജ ഡോക്റ്ററെ.

SHARE



കോഴിക്കോട്: നെഞ്ചുവേദന തുടർന്ന് ആശുപത്രിയില്‍ എത്തിയ അച്ഛൻ ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ച്‌ അന്വേഷിച്ചിറങ്ങിയ മകൻ കുടുക്കിയത് വ്യാജ ഡോക്ടറെ.കോട്ടക്കടവ് ടിഎംഎച്ച്‌ ആശുപത്രിയില്‍ വച്ച്‌ രോഗി മരിച്ച സംഭവത്തിലാണ് ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്ക് (36) അറസ്റ്റിലായത്. കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അബു എബ്രഹാം ലൂക്ക് അഞ്ച് വർഷമായി ആർഎംഒ ആയി പ്രവർത്തിക്കുകയാണ്. എന്നാല്‍ ഇയാള്‍ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന ഇയാളെ നാളെ ആശുപത്രിയില്‍ ഹാജരാക്കും.


കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു എബ്രഹാം പ്രാഥമിക ചികിത്സ നല്‍കാതെ രക്തപരിശോധനയും ഇസിജിയും നിർദേശിച്ചു. അര മണിക്കൂറിനകം വിനോദ്കുമാർ മരിക്കുകയായിരുന്നു.


സംശയത്തെ തുടർന്നു വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി അശ്വിനും ബന്ധുക്കളും അന്വേഷണം നടത്തുകയായിരുന്നു. വിനോദിന്റെ മരുമകള്‍ അബുവിന്റെ ജൂനിയറായി 2011ല്‍ മുക്കം കെഎംസിസി മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്നു. എന്നാല്‍ അബു രണ്ടാം വർഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് രാത്രി മുക്കത്തെ വീട്ടില്‍ നിന്നാണു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.


അതേസമയം വ്യാജ രജിസ്റ്റർ നമ്ബർ നല്‍കിയാണ് അബു ഏബ്രഹാം ലൂക്ക് ജോലി തേടിയതെന്നും പരാതി ഉയർന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ട ഉടൻ ഇയാളെ പുറത്താക്കിയതായും ടിഎംഎച്ച്‌ ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജ രജിസ്റ്റർ നമ്ബർ നല്‍കി കബളിപ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user