Thursday, 10 October 2024

മുൻഗണനാ പട്ടികയിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് സമയകാലാവധി നീട്ടി

SHARE

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻ കാർഡ് ഉടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീയതി ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ആണ് നീട്ടിയത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നത് പരിഗണിച്ചാണ് തീയതി പുതുക്കി നിശ്ചയിച്ചത്.

സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന തരത്തിലായിരുന്നു മുൻഗണനാ റേഷൻകാർഡ് ഉടമകളുടെ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നത്. എന്നാൽ 80 ശതമാനം റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് മാത്രമെ ഇതുവരെ പൂർത്തിയായുള്ളു. 20 ശതമാനത്തിനടുത്ത് റേഷൻകാർഡ് ഉടമകൾ മസ്റ്ററിംഗിന് എത്തിയില്ലാത്തതിനാലാണ് തീയതി നീട്ടി നൽകയത്. മസ്റ്ററിംഗിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യം നിയമസഭയിൽ  ഉയർന്നതിനെത്തുടർന്ന് മന്ത്രി ജിആർ അനിൽകുമാറാണ് സമയപരിധി നീട്ടിയതായി അറിയിച്ചത്.

റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തിയാണ് ബയോമെട്രിക് മസ്റ്രറിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ ഇപോസ് മെഷ്യനിൽ വിരൽ പതിപ്പിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്. എത്തിച്ചേരാൻ കഴിയാത്ത്കിടപ്പു രോഗികളും മറ്റും താലൂക്ക് സപ്ളെ ഓഫീസറെയും റേഷൻ കാർഡ് ഉടമയെയും മുൻകൂട്ടി അറിയിക്കേണ്ടതാണ്.

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചതനുസസരിച്ചാണ് മുൻഗണനാപട്ടികിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്റ്റിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. അല്ലാത്തപക്ഷം റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user