Saturday, 12 October 2024

ARM വ്യാജപതിപ്പ് പ്രചരിപ്പിച്ചവരെ ബെംഗളൂരുവിൽനിന്ന് പിടികൂടി, OneTamilMV വെബ്സൈറ്റ് പൂട്ടിച്ചു...

SHARE

കൊച്ചിൻ : ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ
വ്യാജപതിപ്പ്‌ പ്രചരിപ്പിച്ചവരെ ബെംഗളൂരുവില്‍നിന്ന്‌ പൊലീസ്‌
പിടികൂടി. തമിഴ്‌നാട്‌ സ്വദേശികളായ പ്രവീണ്‍, കുമരേശന്‍
എന്നിവരാണ്‌ സൈബര്‍ പൊലീസിന്റെ പിടിയിലായത്‌. 'OneTamilMV'
എന്ന വെബ്സൈറ്റ്‌ വഴിയാണ്‌ വ്യാജപതിപ്പുകള്‍ പുറത്തിറക്കിയത്‌
മൂന്നുപേരാണ്‌ സൈറ്റിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന്‌
പൊലീസ്‌ കണ്ടെത്തി. കേസില്‍ സത്യമംഗലം സ്വദേശിയെ കൂടി
പിടികൂടാനുണ്ട്‌. അതേസമയം വ്യാജ പതിപ്പ്‌ പ്രചരിപ്പിച്ച
വെബ്സൈറ്റ്‌ സൈബര്‍സെല്‍ പൂട്ടിച്ചു.

പുതിയ സിനിമ റിലീസായി മണിക്കൂറുകള്‍ക്കകം സംഘം
വ്യാജപതിപ്പ്‌ പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ
തിയറ്റില്‍നിന്നാണ്‌ ചിത്രം മൊബൈലില്‍ പകര്‍ത്തിയതെന്നാണു
പ്രാഥമിക വിവരം. വ്യാജപതിപ്പ്‌ പ്രചരിപ്പിച്ചവരുടെ കയ്യില്‍ ഇന്നലെ
പുറത്തിറങ്ങിയ രജനികാന്ത്‌ സിനിമ വേട്ടയ്യന്റെ വ്യാജ പതിപ്പും
ഉണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു

അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍
ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ റജിസ്റ്റര്‍
ചെയ്തത്‌. ഒരു ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ സിനിമയുടെ
വ്യാജ പതിപ്പ്‌ കാണുന്ന ദൃശ്യങ്ങള്‍ ജിതിന്‍ ലാൽ
സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ
കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ്‌ ജിതിന്‍ ദൃശ്യം പങ്കുവച്ചത്‌.
യാത്രക്കാരന്‍ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ്‌ അയച്ചു
നല്‍കിയതെന്ന്‌ ജിതിന്‍ വ്യക്തമാക്കിയിരുന്നു






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user