Saturday, 5 October 2024

ഓണ്‍ലൈന്‍ വഴി മധ്യവയസ്‌കനെ കബളിപ്പിച്ച്‌ 99 ലക്ഷം തട്ടിയെടുത്തു മൂന്ന്‌ പേര്‍ അറസ്‌റ്റില്‍

SHARE


ങ്ങനാശേരി: മധ്യവയസ്‌കനെ കബളിപ്പിച്ച്‌ ഓണ്‍ലൈനിലൂടെ 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേര്‍ അറസ്‌റ്റില്‍.

പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റെ വീട്ടില്‍ അന്‍സാര്‍ അബ്‌ദുള്ളക്കുട്ടി (34), പൊന്നാനി ചാണറോഡ്‌ ബാബ മുസ്ലിയാരകത്ത്‌ വീട്ടില്‍ ബി.എം. ബഷീര്‍ (34), ചാണറോഡ്‌ വീട്ടിനകത്ത്‌ വീട്ടില്‍ അബി എന്ന ഹഫ്‌സല്‍ റഹ്‌മാന്‍ (38) എന്നിവരെയാണു ചങ്ങനാശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
കിറ്റ്‌ സെക്യൂരിറ്റി വി.ഐ.പി. ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ഷെയര്‍ ട്രേഡിങ്‌ എന്ന ലിങ്ക്‌ വഴി ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്‌കനെ അലന്‍ വാട്‌സാപ്‌ ഗ്രൂപ്പില്‍ അംഗമാക്കിയിരുന്നു. ഇതിലൂടെ ട്രേഡിങ്‌ ബിസിനസ്‌ ചെയ്‌താല്‍ 300 ശതമാനം ലാഭവിഹിതം കിട്ടുമെന്നു വിശ്വസിപ്പിച്ച്‌ പലതവണകളായാണ്‌ 99 ലക്ഷം രൂപ തട്ടിയെടുത്തത്‌.
പണം തിരിച്ചുകിട്ടാതായപ്പോള്‍ മധ്യവയസ്‌കന്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ്‌ ജില്ലാ പോലീസ്‌ മേധാവി ഷാഹുല്‍ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ: ബി. വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടിയത്‌.
എസ്‌.ഐമാരായ ജെ. സന്ദീപ്‌, അനില്‍കുമാര്‍, സി.പി.ഒമാരായ അതുല്‍ കെ. മുരളി, നിയാസ്‌, ഫ്രാന്‍സിസ്‌, ആര്‍. രാജീവ്‌ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ്‌ ചെയ്‌തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ശക്‌തമാക്കി.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user