കോഴിക്കോട് :
നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാരംഭിച്ച സംരംഭം; തുടങ്ങി ഒരു വര്‍ഷത്തില്‍ 84 ലക്ഷം വരുമാനം, അറിയാം ഫുല്‍വയുടെ വിജയകഥ.
നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാരംഭിച്ച സംരംഭം; തുടങ്ങി ഒരു വര്‍ഷത്തില്‍ 84 ലക്ഷം വരുമാനം, അറിയാം ഫുല്‍വയുടെ വിജയകഥ.
കോഴിക്കോട് ബിരിയാണിയുടെയും സ്വാതൂറും മധുരപരഹാരങ്ങളുടെയും തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കൊണ്ട് പ്രസിദ്ധമാണ്.
അറബികളുടെ കാലം മുതലേ കച്ചവട പെരുമയുള്ളതാണ് കോഴിക്കോടിന്റെ മണ്ണ് അതുകൊണ്ടുതന്നെ കോഴിക്കോടൻ ഹൽവയുടെ രുചി പെരുമ അന്യദേശങ്ങളിൽ പോലും പ്രശസ്തമാണ് ഇവിടെ കോഴിക്കോടൻ ഹൽവയുടെ പ്രശസ്തി ഒന്നുകൂടെ ബിസിനസിലൂടെ വർദ്ധിപ്പിച്ചതിന്റെ കഥയാണ് പറയാനുള്ളത്.
നാല് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണിത് കോഴിക്കോടൻ മണ്ണിനെ സ്നേഹിച്ചു വളർന്ന അവരുടെ ചിന്തയിൽ ആവിർഭവിച്ച ഒരു ആശയം, എന്നാൽ അത് ഇവരുടെ ജീവിതത്തിൽ തന്നെ മാറ്റിമറിച്ചു കളഞ്ഞു. 2023ല്‍ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബിസിനസ് തഴച്ചു വളർന്നത് അതിവേഗത്തിൽ ആയിരുന്നു ആഗോളതലത്തിൽ തന്നെ കയറ്റുമതി നടത്തുന്ന ആ ബിസിനസ് ഇന്ന് ദശലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നേടുന്നത്
ഷാബാഷ് അഹമ്മദ് എൻ സി, സാനു മുഹമ്മദ് സി. ഇർഫാൻ സഫർ എസ്, തെഷെരീഫ് അലി. പി. കെ.എന്നീ നാല് സുഹൃത്തുക്കൾ ചേർന്നാണ് ' ഹുൽവ ' എന്ന ബ്രാൻഡ് ആരംഭിച്ചത്. ബിസിനസിന്റെ തുടക്കത്തിൽ പരമ്പരാഗത രുചികൾ ഉൾപ്പെടെ 24 വറൈറ്റി ഫ്ലേവറുകളിൽ ഹൽവകളുടെ വിൽപ്പനയാണ് ഇവർ നടത്തിയത്. ഇതിൽ ഡ്രൈ കോക്കനട്ട് വാട്ടർമെലൺ തുടങ്ങിയ ഫ്ലേവറുകൾ ഉൾപ്പെട്ടിരുന്നു.
മനോഹരമായ ഡിസൈൻ ചെയ്ത ബോക്സുകളിലാണ് ഹൽവ പാക്ക് ചെയ്ത് നൽകിയത്. കൂടാതെ ഓൺലൈനിൽ വിൽപ്പന ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി വിദേശത്ത് താമസിക്കുന്ന നിരവധി ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട കോഴിക്കോട് ഹൽവ മിസ്സ് ചെയ്യുന്നതായി ഈ സുഹൃത്തുക്കൾ കരുതി തുടർന്ന് ഇവർ വിദേശത്തേക്കും ഹൽവ നൽകാൻ തീരുമാനിച്ചു ഈ തീരുമാനത്തിന് ഫലമായി ഒരു മാസത്തിനകം 300ഓളം മറ്റു നാടുകളിൽ നിന്ന് ഇവർക്ക് ലഭിച്ചത് പിന്നീട് അങ്ങോട്ട് യു.കെ. തുർക്കി.ജർമ്മനി,യുഎഇ എന്നിവിടങ്ങളിൽ നിന്നെല്ലാം ആവശ്യക്കാർ ഉണ്ടായി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക