Thursday, 10 October 2024

തൃശ്ശൂരിൽ കാടുപിടിച്ച പറമ്പിൽ റെ‍യ്ഡ്;800 ലീറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി...

SHARE



കോനൂര്‍ : കോട്ടമുറി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ കാടു
പിടിച്ചു കിടക്കുന്ന പറമ്പില്‍ നിന്നു 800 ലീറ്റര്‍ വാഷും
വാറ്റുപകരണങ്ങളും ചാലക്കുടി റേഞ്ച്‌ ഇന്‍സ്പെക്ടര്‍
സി.യു.ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ്‌ സംഘം
പിടികൂടി. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പ്‌
ഏറെ കാലമായി കാടു പിടിച്ചു കിടക്കുന്നതു മുതലെടുത്തു ചാരായ
വാറ്റ്‌ ലോബി ദേശത്ത്‌ തമ്പടിച്ചു ചാരായം
വാറ്റുകയായിരുന്നെന്നാണ്‌ സൂചന

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ മിന്നൽ
റെയ്ഡിലാണ്‌ വാഷ്‌ പിടികൂടിയത്‌. വാറ്റു സംഘത്തെക്കുറിച്ചു
കൃത്യമായ വിവരം ലഭിച്ചെന്നും വരും ദിവസങ്ങളിലും കര്‍ശന
പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതികളെ
കണ്ടെത്താനായി അന്വേഷണം ഈര്‍ജിതമാക്കുമെന്ന്‌ എക്സൈസ്‌
ഉദ്യോഗസ്ഥര്‍ അറിയിച്ചു.എക്സൈസ്‌ ഇന്‍സ്പെക്ടര്‍
അനിഷ്കുമാര്‍ പൂത്തില്പന്‍, അസി.എക്സൈസ്‌
ഇന്‍സ്പെക്ടര്‍മാരായ പി.പി.ഷാജി, ജെയ്‌സന്‍ ജോസ്‌, സിവിൽ
എക്സൈസ്‌ ഓഫിസര്‍മാരായ അനുപ്‌ ദാസ്‌ , മുഹമ്മദ്‌ ഷാൻ
എന്നിവരും ഉണ്ടായിരുന്നു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user