രാജ്യത്തെ മുന്‍നിര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ടു വര്‍ഷത്തിനിടെ 75
ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. 2023-24 സാമ്പത്തിക വര്‍ഷം ഒരു
ദിവസത്തെ മുറി വാടകയില്‍ ഫൈവ് സ്റ്റാര്‍ ഡീലക്സ് ഹോട്ടലുകൾ 20 ശതമാനം
വരെയാണ് നിരക്ക് കൂട്ടിയത്. സ്റ്റാന്‍ഡേഡ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒട്ടും
പിറകിലല്ല.
ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്റ്‌സ് ആന്റ് ഓപ്പര്‍ച്ചയൂണിറ്റീസ് 2024 റിപ്പോർട്ട്
പ്രകാരം മാരിയോട്ട്, ഓബ്റോയ്, താജ് എന്നീ ലക്ഷ്വറി ഹോട്ടലുകളിലെ ശരാശരി
ദൈനംദിന നിരക്ക് 75.6 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, ഉഷ്ണ
തരംഗം, ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നിവമൂലം നടപ്പ് വര്‍ഷം ആദ്യ പകുതിയില്‍
നിരക്കില്‍ നേരിയതോതില്‍ ഇടിവുണ്ടാകുകയും ചെയ്തു.
2021നും 2024നുമിടയില്‍ 62.7 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ
ബിസിനസ് ട്രി്പുകളുടെ ചെലവില്‍ കാര്യമായ വര്‍ധനവുണ്ടാകും.
നിലവില്‍ പ്രതിദിന വാടക 7,500 രൂപയില്‍ കൂടുതലുള്ള ഹോട്ടലുകളുടെ എണ്ണം
ഇരട്ടിയോളമായി ഉയര്‍ന്നു. ചെറിയ നഗരങ്ങളിലും വര്‍ധന പ്രകടമാണെങ്കിലും
മുന്‍നിര നഗരങ്ങളിലേതിനേക്കാള്‍ കുറവാണ്. നിരക്കിൽ കാര്യമായ
വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണവും
കൂടുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക