Friday, 18 October 2024

കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ ആയുധമില്ലാതെ നേരിട്ട് മുൻ സൈനികൻ,7 മിനിറ്റില്‍ പുലി ചത്തുവീണു

SHARE

ത് ജീവന് വേണ്ടിയുള്ള പോരാട്ടമായിരുന്നു, ഒരു ആയുധവും അയാളുടെ പക്കലുണ്ടായിരുന്നില്ല. നിരായുധമായ കൈകള്‍ക്ക് അന്നേരം കിട്ടിയത് ഒരു വടി മാത്രം.


യഥാർത്ഥത്തില്‍ മനക്കരുത്തായിരുന്നു അയാളുടെ ശക്തി. കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ അയാള്‍ പ്രതിരോധിച്ചു. ഏഴ് മിനിറ്റ് നീണ്ട ജീവൻ-മരണ പോരാട്ടത്തിനൊടുവില്‍ പുലി ചത്തുവീണു. മുൻ സൈനികനായ 55-കാരൻ തഗ്വീർ സിംഗ് നേഗി അതോടെ നെടുവീർപ്പിട്ടു. ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസം.


പുലിയെ കീഴടക്കിയെങ്കിലും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കവിളുകളും കണ്ണും തലയും സാരമായി മുറിഞ്ഞു. മുൻ പട്ടാളക്കാരനും പുലിയും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാണെന്നാണ് ഗ്രാമവാസികളുടെ പ്രതികരണം. യുപിയിലെ ബിജ്നോറിലുള്ള ഭിക്കവാല ഗ്രാമത്തിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന പോരാട്ടം നടന്നത്. ഏകദേശം 100 കിലോയോളം തൂക്കം വരുന്ന 5 വയസ് പ്രായം തോന്നിക്കുന്ന പുലി അടുത്തുള്ള വനമേഖലയില്‍ നിന്ന് ഇരച്ചെത്തുകയും പറമ്ബില്‍ പണിയെടുക്കുകയായിരുന്ന തഗ്വീർ സിംഗിനെ പിറകിലൂടെ ആക്രമിക്കുകയുമായിരുന്നു. തുടക്കത്തില്‍ പരിഭ്രമിച്ച്‌ പോയെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത് പുലിയെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ പുലി ചത്തുവീണു.

എന്നാല്‍ പല്ലും നഖവും ഉപയോഗിച്ചുള്ള പുലിയുടെ ആക്രമണത്തില്‍ തഗ്വീറിന് വളരെയധികം രക്തം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ കാശിപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ തന്നെ ഗ്രാമവാസികള്‍ എത്തിച്ചു. ഒടുവില്‍ അദ്ദേഹം അപകടനില തരണം ചെയ്തു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user