ഒരു വീട് വാടകയ്ക്കെടുക്കുമ്പോള്‍ നിരവധി കാര്യങ്ങൾ
ശ്രദ്ധിക്കണം. വാടകക്കാരനും വീട്ടുടമയും തമ്മിലുള്ള എല്ലാ
ഇടപാടുകളും സുതാര്യവും കൃത്യവുമല്ലെങ്കില്‍ പിന്നീട്
നിയമനടപടികളിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാം. വാടക
വര്‍ധിപ്പിക്കുന്നതും വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതും മുതല്‍
വാടകക്കാര്‍ വീട്ടിലുണ്ടാക്കുന്ന കേടുപാടുകളുടെ നാശനഷ്ടങ്ങൾ
അടക്കമുള്ളവ വരെ നിയമ യുദ്ധങ്ങള്‍ക്ക് വഴിവയ്ക്കാറുമുണ്ട്.
വാടക കരാറിലെ പാകപിഴകളും വ്യവസ്ഥകള്‍ കൃത്യമായി
ശദ്ധിക്കാത്തതുമാണ് പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലേക്ക്
നയിക്കുന്നത്. വാടക കരാറില്‍ രണ്ട് കക്ഷികളെ കുറിച്ചുമുള്ള എല്ലാ
വിശദാംശങ്ങളും പരാമര്‍ശിക്കേണ്ടതാണ്. വാടക സംബന്ധിച്ച
നിബന്ധനകളും വ്യവസ്ഥകളും എല്ലാം കൃത്യമായി
ഉള്‍പ്പെടുത്തുകയും ഇരുകക്ഷികളും പരസ്പരം ഇത്
മനസ്സിലാക്കുകയും വേണം. വാടക കരാറില്‍ ശ്രദ്ധിക്കേണ്ട ചില
പ്രധാന കാര്യങ്ങള്‍ നോക്കാം:
വാടക കാലാവധിയും നോട്ടീസ് കാലയളവും
വാടകയ്ക്ക് എടുത്ത വീട് ഒഴിയാന്‍ തീരുമാനിച്ചതായി ഉടമയെ
അറിയിക്കുന്നത് മുതല്‍ വീട് ഒഴിയുന്നതുവരെയുള്ള കാലയളവാണ്
നോട്ടീസ് പിരീഡ്. ഈ കാലയളവിനുള്ളില്‍ വീട്ടുടമയ്ക്ക് പുതിയ
വാടകക്കാരെ കണ്ടെത്താന്‍ സാധിക്കും. സാധാരണഗതിയില്‍ വാടക
കരാറുകളില്‍ 30 ദിവസമാണ് നോട്ടീസ് പീരിയഡായി
ഉള്‍പ്പെടുത്തുന്നത്
ഒരു മാസത്തിലെ ഏതൊരു തീയതിയിലും വീട് ഒഴിയുന്നത്
സംബന്ധിച്ച അറിയിപ്പ് ഉടമയ്ക്ക് നൽകാമെന്നത് വ്യവസ്ഥയില്‍
കൃത്യമായി പരാമര്‍ശിച്ചിരിക്കണം. വീട് ഒഴിയാനുള്ള തീരുമാനം
രേഖാമൂലം തന്നെ അറിയിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്
വീട്ടുടമയുടെ കാര്യത്തിലും ബാധകമാണ്. കരാര്‍
അവസാനിക്കുന്നതിനു മുന്‍പ് ഏതെങ്കിലും തരത്തില്‍ വീട് ഒഴിയാന്‍
വാടകക്കാരോട് ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിന്
നോട്ടീസ് പീരിഡ് ഉണ്ടായിരിക്കണം എന്നത് കരാറില്‍
വ്യവസ്ഥയായി ചേര്‍ക്കണം
വാടക തുക
വാക്കാല്‍ പറഞ്ഞുറപ്പിച്ച അതേ തുക തന്നെയാണോ കരാറില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രദ്ധാപൂര്‍വ്വം വായിച്ച്
മനസ്സിലാക്കുക. വൈകി വാടക നല്‍കുന്ന സാഹചര്യങ്ങളില്‍ പിഴ
നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും
പരിശോധിക്കണം. മെയിന്റനന്‍സ് ചാര്‍ജുകളും പാര്‍ക്കിങ്
ചാര്‍ജുകളും ഉള്‍പ്പെടെയാണോ വാടക തുക നിശ്ചയിച്ചിരിക്കുന്നത്
എന്ന് കരാറില്‍ വ്യക്തമായി പരാമര്‍ശിക്കുകയും ഇത്
ഇരുകക്ഷികളും വായിച്ച് ബോധ്യപ്പെടുകയും ചെയ്യണം.
വാടക വര്‍ധന നിരക്ക്
ഭീര്‍ഘകാല കരാറുകള്‍ക്കും 11 മാസം കൊണ്ട് പുതുക്കാവുന്ന
കരാറുകള്‍ക്കും വ്യത്യസ്ത രീതിയിലാവും വാടക വര്‍ധന നിരക്ക്
ദീര്‍ഘകാല കരാറുകളാണെങ്കില്‍ എപ്പോള്‍ മുതലാണ് നിരക്ക്
വര്‍ധിക്കുന്നത് എന്ന് കൃത്യമായി കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ
എന്ന് പരിശോധിക്കുക. വാടക കരാറിന്റെ കാലാവധി അവസാനിച്ച
ശേഷം വാടക തുകയില്‍ സാധാരണയായി 5-7 ശതമാനം വരെയാണ്
വര്‍ധന ഉണ്ടാകുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ വാടകക്കാരനും
വീട്ടുടമയും തമ്മിൽ ധാരണയില്‍ എത്തിച്ചേരാവുന്നതുമാണ്
സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നല്‍കേണ്ട സമയം
വാടക കരാറില്‍ വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക
വാടകക്കാരന് എപ്പോള്‍ തിരികെ നല്‍കണം എന്നത് കൃത്യമായി
പരാമര്‍ശിച്ചിരിക്കണം. ഇത് പൂര്‍ണ്ണമായാണോ ഘട്ടങ്ങളായാണോ
മടക്കി നല്‍കുന്നത് എന്നതും, ഘട്ടങ്ങളായാണെങ്കിൽ അതിന്റെ
കാലാവധി എത്രയാണ് എന്നുള്ളതുമെല്ലാം കൃത്യമായി
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി, വെള്ളം,
തുടങ്ങിയവയുടെ കുടിശ്മശികകള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും
ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥയും കൃത്യമായി വായിച്ചു
മനസ്സിലാക്കുക.
നിയന്ത്രണങ്ങള്‍ എന്തെല്ലാം
വളത്തു മൃഗങ്ങളെ പാര്‍പ്പിക്കുന്നത്, വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്ക് നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരാറില്‍
ഉണ്ടോയെന്ന് ഒപ്പിടും മുന്‍പ് പരിശോധിക്കേണ്ടതുണ്ട്
ഇക്കാര്യങ്ങളെല്ലാം കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പു തന്നെ
വീട്ടുടമയുമായി ചര്‍ച്ച് ചെയ്ത് ധാരണയിൽ എത്തുക. ഈ
ധാരണകള്‍ക്ക് അനുസൃതമായാണോ കരാര്‍
തയാറാക്കിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം
കെട്ടിടത്തില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു
വീട് വാടകയ്ക്ക് വിട്ടുനില്‍ക്കുന്ന സമയത്ത് ഉടമയുടേതായ
എന്തൊക്കെ വസ്തുക്കള്‍ അതില്‍ ഉള്‍പ്പെടുന്നു എന്നത് കരാറില്‍
വ്യക്തമായി പരാമര്‍ശിച്ചിരിക്കണം. ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്
ഉപകരണങ്ങള്‍ എന്നിവയുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നത്
ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിക്കും.
.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക