Friday, 11 October 2024

5 മാസം പ്രായമായ കുഞ്ഞിന് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം..

SHARE


തിരുവനന്തപുരം: കല്ലമ്പലത്ത്‌ റംബൂട്ടാന്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം
പ്രായമായ കുഞ്ഞിന്‌ ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ
അനേഷ്‌ സുധാകരന്റെ മകന്‍ ആദവാണ്‌ മരിച്ചത്‌.

വ്യാഴാഴ്ച വൈകിട്ട്‌ 8 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടിൽ
പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും വല്യച്ഛന്റെ കൂട്ടികള്‍
റംബൂട്ടന്റെ തൊലികളഞ്ഞ്‌ കുഞ്ഞിന്‌ കഴിക്കാനായി വായില്‍ വച്ചു
കൊടുക്കുകയായിരുന്നു. കൂട്ടികളുടെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ അമ്മ
റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞിനെയാണ്‌
കണ്ടത്‌. ഉടന്‍ തന്നെ മാതാവും ബന്ധുക്കളും ചേര്‍ന്ന്‌ സമീപത്തുള്ള സ്വകാര്യ
ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍ പരിശോധിച്ച്‌ തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്‍ പുറത്തെടുത്തു.
കുട്ടിക്ക്‌ ശ്വാസം എടുക്കാന്‍ കഴിയാതെ വന്നതോടെ കൃത്രിമ ശ്വാസം നൽകി
ആംബുലന്‍സില്‍ തിരുവനന്തപുരം എസ്‌.എ.ടി. ആശുപത്രിയിൽ എത്തിച്ച്‌
ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ സാധ്യമായതെല്ലാം ചെയ്തെങ്കിലും
വെള്ളിയാഴ്ച വെളിപ്പിന്‌ മരണം സംഭവിക്കുകയായിരുന്നു.

നിലവില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കല്ലമ്പലം പോലീസ്‌ കേസെടുത്ത്‌
അന്വേഷണം തുടങ്ങി. ഇന്‍കൃസ്റ്റ്‌ നടപടികള്‍ പൂര്‍ത്തീകരിച്ച്‌
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കുമെന്ന്‌
കല്ലമ്പലം പോലീസ്‌ അറിയിച്ചു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user