ഇന്ത്യയിൽ റെയിൽവേയുടെ റിട്ടയറിംഗ് റൂമുകളാണ് കുറഞ്ഞ ചിലവിൽ സൗകര്യം ഒരുക്കുന്നത്. ട്രെയിൻ യാത്രക്കാർക്കായാണ് ഈ സൗകര്യം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നൽകുന്ന താമസസൗകര്യമാണ് റിട്ടയറിംഗ് റൂമുകൾ.
ഇന്ത്യയിലുടനീളമുള്ള സ്റ്റേഷനുകളിലെല്ലാം മുറികൾ ലഭ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സിംഗിൾ മുറികൾ.ഡബിൾ മുറികൾ. ഇനി ഗ്രൂപ്പുകളായി പോവുകയാണെങ്കിൽ ഡോർമെറ്റി എസിയിലും നോൺ എസിയിലും ലഭ്യമാകും. അതായത് നമ്മുടെ ആവശ്യവും സൗകര്യവും എന്താണോ അതിന് അനുസരിച്ച് നമുക്ക് മുറികൾ തിരഞ്ഞെടുക്കാം.
കുറഞ്ഞത് ഒരു മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെയാണ് റിട്ടയറിംഗ് റൂം ബുക്ക് ചെയ്യാനാകുക.ഒരു റിട്ടയറിംഗ് റൂമിന് 24 മണിക്കൂർ വരെ 20/ രൂപയും ഡോർമിറ്ററി ബെഡിന് 10/ രൂപയും ആണ് നിരക്ക്. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നേരത്തേക്ക് ഒരു റിട്ടയറിംഗ് റൂമിന് 40/ രൂപയും ഡോർമിറ്ററി ബെഡിന് 20/ രൂപയും ഈടാക്കും. ഓരോ സ്‌റ്റേഷന് അനുസരിച്ചും തുകയുടെ കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം. നിരക്കുകളുടെ പൂർണ്ണമായ വിവരത്തിന് ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V