നിലയ്ക്കാത്ത ബഹിരാകാശ കൗതുകങ്ങളുടെ ആകാശപാതയിൽ മനുഷ്യൻ ഇന്നലെ ഒരു വലിയ ചുവടുവയ്പ്പ് കൂടി താണ്ടി.
പണ്ടൊക്കെ അമർ ചിത്രകഥയിൽ ഒരിക്കലും നടക്കാത്ത കാര്യമായി കണ്ടു അന്തംവിട്ടുനിന്ന കുട്ടികളെ പോലെ ലോകം അതുകണ്ട് ശ്വാസമടക്കിപ്പിടിച്ചു നിന്നു.
ആകാശത്തു നിന്നും ഒരു മല വീഴുമ്പോൾ അതിനെ ഉള്ളംകൈയിൽ താങ്ങുന്ന കൈകൾ നമ്മൾ കഥകളിലേ കണ്ടിട്ടുള്ളൂ, എന്നാൽ എലോൺ മസ്കിന്റെ സ്പേസ്എക്സ് അതു കാണിച്ചു തന്നു.
ഭൂമിയിൽ നിന്നും അയച്ച ഒരു കൂറ്റൻ റോക്കറ്റ് ബൂസ്റ്റർ, വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും തിരികെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ വെറുതെ എത്തിക്കുകയല്ല, അയച്ച ലോഞ്ച് പാഡിലെ യന്ത്രക്കൈകളിലേക്ക് ഒരുപൂവ് അടർന്നു വീഴുന്ന അത്രയും ലളിതമായി അതു സുരക്ഷിതമായി തിരിച്ചെത്തി!
400 അടി ഉയരമുള്ള, 35 നിലകളുള്ള ഒരു ഫ്ലാറ്റ് ആകാശത്തു നിന്നു പതിക്കുമ്പോൾ പരിക്കുകൾ ഒന്നുമില്ലാതെ ഭൂമിയെ തൊടുന്നതിനു തൊട്ടുമുൻപ് ഒരു യന്ത്രക്കൈ താങ്ങിപ്പിടിച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയൊരു അത്ഭുതം. എത്രയധികം കാര്യങ്ങളുടെ കിറുകൃത്യതയിൽ മാത്രം നടക്കുന്ന ഉദ്യമം എന്നോർക്കുമ്പോഴാണ് ഈ ചുവടുവയ്‌പ്പിന്റെ വ്യാപ്തി ഒരു അത്ഭുതമായി അനുഭവപ്പെടുക!!
വിമാനത്തിൽ ആളുകൾ വന്നുപോയുമിരിക്കുന്ന എയർപ്പോർട്ട് പോലെ, റെയിൽവേ സ്റ്റേഷൻ പോലെ, നാളെ മനുഷ്യർ ബഹിരാകാശത്തേക്ക് പോവുകയും വരികയും ചെയ്യുന്ന റോക്കറ്റ് സ്റ്റേഷൻ എന്ന ഭാവിയിലേക്കുള്ള മനുഷ്യന്റെ ആദ്യത്തെ ചവിട്ടുകല്ല്!!!
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക