പത്തനംതിട്ട : ഹിമാചല്‍ പ്രദേശിലെ റോത്തങ് പാസില്‍ 1968ല്‍
നടന്ന സൈനിക വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍
സ്വദേശിയും കരസേനയില്‍ ക്രാഫ്റ്റ്‌സ്മാനുമായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.
കരസേന ഏറ്റുവാങ്ങിയ ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന
മൃതദേഹം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ
ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു
തോമസ് ചെറിയാന്റെ സഹോദരന്റെ മകന്‍ ഷൈജു കെ.മാത്യുവിന്റെ
വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്‌കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പിറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കരിക്കും.
102 സൈനികരും മറ്റു സാമ/ഗികളുമായി ചണ്ഡിഗഡില്‍ നിന്നു
ലേയിലേക്കു പോയ എഎന്‍-12 വിമാനം 1968 ഫെബ്രുവരി
ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസില്‍ മഞ്ഞുമലയില്‍
കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും
മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതു വരെ
കണ്ടെടുത്തിട്ടുള്ളൂ
തോമസ് ചെറിയാന്‍, മല്‍ഖാന്‍ സിങ്, ശിപായി നാരായൺ സിങ്
എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്.
ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പരേതനായ ഒ.എം.തോമസ് - ഏലിയാമ്മ
ദമ്പതികളുടെ 5 മക്കളില്‍ രണ്ടാമനായിരുന്ന തോമസ് ചെറിയാന്‍
കാണാതാകുമ്പോള്‍ 22 വയസ്സായിരുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക