പാലാ ബെറ്റർ ഹോംസ് എക്സിബിഷനിൽ തിരക്കേറുന്നു. പാലാ ടൗൺ ഹാളിൽ നടക്കുന്ന 17-ാം മത് ബെറ്റർ ഹോംസ് എക്സിബിഷൻ 13-ആം തിയതി ഞായറാഴ്ച സമാപിക്കും. എക്സിബിഷൻ ഹാളിൽ ഞായറാഴ്ച കൈയെഴുത്ത് മത്സരവും 3 മണിക്ക് പ്രമുഖ പാമ്പ് പിടിത്തക്കാരൻ വാവാ സുരേഷിൻ്റെ പ്രകടനവും ഉണ്ടായിരിക്കും. വൈകിട്ട് 5.00 മണിക്ക് ഡോ. ജയ്സിൻ ജോസഫിൻ്റെ നേതൃത്വത്തിൽ കാർഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും. വൈകിട്ട് 7.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കോട്ടയം MP ശ്രീ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥി ആയിരിക്കും. പാലാ MLA മാണി.സി. കാപ്പൻ വിവിധ മത്സരങ്ങളിലെ സമ്മാനർഹർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കർഷക മിത്ര അവാർഡ് ശ്രീ. ജോർജ് കുളങ്ങരക്കും പ്രൊഫഷണൽ എക്സലൻസ് അവാർഡ് ശ്രീ. ബാബു സൽക്കാറിനും സമ്മാനിക്കും. ഇതോടനുബന്ധിച്ച് സമ്മാന കൂപ്പണുകളുടെ മെഗാ നറുക്കെടുപ്പും നടക്കും
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക