തിരുവനന്തപുരം : ഒരു രൂപ ബാക്കിനല്‍കാൻ താമസിച്ചതിന് ഹോട്ടല്‍ ഉടമകളായ വൃദ്ധ ദമ്പതിമാരെ ആക്രമിച്ചയാള്‍ക്ക് 15 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
നെടുമങ്ങാട് ആനാട് അജിത് ഭവനില്‍ അജിത്തിനെയാണ് കോടതി ശിക്ഷിച്ചത്.
നെടുമങ്ങാട് പഴകുറ്റി സ്വദേശികളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിലെത്തിയ പ്രതി അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ 45 രൂപയാണ് വില വന്നത്. അതിനായി അജിത്ത് അൻപത് രൂപ നോട്ട് നല്‍കി.ബാക്കി തുക നല്കാൻ ചില്ലറ തികയാതിരുന്നതിനാല്‍ ലീലാമണി നാല് രൂപ നല്‍കി.കുറവ് വന്ന ഒരു രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളില്‍ നിന്ന് ഒരു രൂപ വാങ്ങി വൃദ്ധ ദമ്പതിമാർ ഇയാള്‍ക്ക് നല്‍കി. പക്ഷെ പ്രകോപിതനായ അജിത്ത് കടയില്‍ ചായക്കായി തിളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം എടുത്ത് വൃദ്ധ ദമ്പതിമാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
വൃദ്ധ ദമ്പതിമാരെ ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നില്‍ യാതൊരുവിധ മാപ്പും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
അടുത്തകാലത്തായി ഇത്തരം ആക്രമണങ്ങൾ പതിവായിരിക്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക