കൊച്ചിൻ : naകോലഞ്ചേരിക്ക് സമീപം പാങ്കോട് കാര്‍ കിണറ്റിലേക്കു
വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പന്‍
കവലയ്ക്കു സമീപം കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു
വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക്
പോകുകയായിരുന്ന യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍
ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു
കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍
വെള്ളമുണ്ടായിരുന്നു.
അതേസമയം യാത്രികരെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി
രക്ഷപ്പെടുത്തി. ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ
കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം
അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍
എന്‍.എച്ച്.അസൈനാരുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ചത്. കാർ
റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം
വിടുകയായിരുന്നുവെന്ന് യാത്രികര്‍ പറയുന്നു.
തുടര്‍ന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീണു.
കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്
അപകടം നടന്നതിനു പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോര്‍
തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി.
ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍
ഉപയോഗിച്ച് പുറത്തെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക