Tuesday, 15 October 2024

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് 13 നവംബർന്.വയനാടും ചേലക്കരയും പാലക്കാടും പോളിംഗ് ബൂത്തിലേക്ക്

SHARE

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോകസഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. നവംബർ 13 നാണ് വോട്ടെടുപ്പ്. നവമ്പർ 23 നാണ് വോട്ടെണ്ണൽ.

28 ദിവസങ്ങൾ മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. തി മാസം 25 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

വയനാട്, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട്‌ മണ്ഡലം ഒഴിഞ്ഞതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പ്രിയങ്കാ ഗാന്ധിയായിരിക്കും ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചനകള്‍.

പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ. സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.

പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായെത്തെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്കായി സി. കൃഷ്ണകുമാറും മത്സര രംഗത്തേക്ക് എത്തുമെന്നാണ് സൂചന. വനിതാ സ്ഥാനാർത്ഥിയെ അണിനിരത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. മണ്ഡലത്തിന് സുപരിചിതയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ തന്നെ മത്സരിപ്പിക്കുമെന്നാണ് സൂചന.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user