ഓണം പൊന്നോണം പാലായിലോണം ആഘോഷത്തിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെയും വ്യാപാര വ്യവസായ യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ഓണാഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്ര നടന്നു. സെപ്റ്റംബർ 11ന് നാലുമണിക്ക് കൊട്ടാരമറ്റത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ടമേളം, പുലിക്കളി, നാസിക് ഡോൾ,ശിങ്കാരിമേളം, എന്നിങ്ങനെ വർണ്ണാഭമായ പരിപാടികൾക്കൊപ്പം നടത്തുന്ന സാംസ്കാരിക ഘോഷയാത്ര പാലാ ഡിവൈഎസ്പി കെ സദൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഓണാഘോഷയാത്രയിൽ പാലായിലും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് വ്യാപാര വ്യവസായ ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ മറ്റും പങ്കെടുത്തു.
ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ ( Ex എം. പി ), വിസി ജോസഫ്, ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ്, ഫ്രഡി ജോസ്, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക