Friday, 6 September 2024

KHRA എറണാകുളം സിറ്റി സൗത്ത് യൂണിറ്റിന്റെ ഓഫീസ്,

SHARE

സംസ്ഥാന പ്രസിഡണ്ട് ശ്രീ.ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഗാന്ധിനഗർ മാവേലി റോഡിലാണ് പുതിയ ഓഫീസ്


KHRA എറണാകുളം സിറ്റി സൗത്ത് യൂണിറ്റിന്റെ ഓഫീസ്, സംസ്ഥാന പ്രസിഡണ്ട് ശ്രീ.ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഗാന്ധിനഗർ മാവേലി റോഡിലാണ് പുതിയ ഓഫീസ്.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ശ്രീ.ടി.ജെ.മനോഹരൻ വയനാട് റിലീഫ് ഫണ്ട് ഏറ്റുവാങ്ങി.    
      അപ്രതീക്ഷിതമായി എത്തിയ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ.സി.ബിജുലാൽ, തന്റെ സ്ഥാപനത്തിലെ ഒരു ദിവസത്തെ വിറ്റ് വരവ് മുഴുവനും (ഒരു ലക്ഷത്തി പന്തീരായിരം രൂപ) വയനാട് റിലീഫ് ഫണ്ടിലേയ്ക്കായി  സംസ്ഥാന പ്രസിഡണ്ടിനെ ഏൽപ്പിച്ചത് ചടങ്ങിനെ ധന്യമാക്കി.   
       യൂണിറ്റിൽനിന്നുള്ള  നേതാക്കളിൽ മൺമറഞ്ഞ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ.ജി.മോഹൻ റാവു, ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.എം.അബ്ദുള്ള, യൂണിറ്റ് സെക്രട്ടറി ശ്രീ.പി.രവി എന്നിവരെ അനുസ്മരിച്ചു. അവരുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ചടങ്ങിനെ വികാരഭരിതമാക്കി.




      സീനിയർ നേതാക്കളായ ശ്രീ.സി.എ.ചാർളി, ശ്രീ.പി.എ.ബാബു എന്നിവരേയും, യൂണിറ്റിന്റെ ആദ്യകാല ഭാരവാഹികളായ സർവ്വശ്രീ.അബ്ദുൾഖാദർ.വി., റഷീദ് കേളോത്ത്, കെ.എം.അലക്സാണ്ടർ എന്നിവരേയും ആദരിച്ചു.ജില്ലാ രക്ഷാധികാരി ശ്രീ.സി.ജെ.ചാർളി,  സെക്രട്ടറി ശ്രീ.കെ.ടി.റഹീം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ശ്രീ.അസീസ് മൂസ, ശ്രീ.വി.ടി.ഹരിഹരൻ, സെക്രട്ടറി ശ്രീ.അബ്ദുൾ സമദ്, ജില്ലാ ട്രഷറർ ശ്രീ.സി.കെ.അനിൽ, വർക്കിംഗ് പ്രസിഡണ്ട് ശ്രീ.കെ.പാർത്ഥസാരഥി, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.കെ.പി.നാദിർഷ, യൂണിറ്റ് രക്ഷാധികാരി ശ്രീ.സി.പി.ഷംസുദ്ദീൻ, വർക്കിംഗ് പ്രസിഡണ്ട് ശ്രീ.ടി.പി.ഷഫീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോ:സെക്രട്ടറിമാരായ സർവ്വശ്രീ.പി.എം.അബൂബക്കർ, റയീസ്, ബിജു അളകാപുരി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.
       യൂണിറ്റിൽ മികച്ച പ്രവർത്തനം നടത്തുന്ന ശ്രീ.ചാൾസ് റോബിന് പുരസ്കാരം നൽകി. യൂണീറ്റ് പ്രസിഡണ്ട് ശ്രീ.യൂനുസ് അലി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീ.സാന്റോ പാനികുളം 'യൂണിറ്റിനൊരു ആമുഖം' നൽകി. യൂണീറ്റിൽ നിന്നുള്ള ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ.ബൈജു.പി.ഡേവീസ് സ്വാഗതവും യൂണിറ്റ് ട്രഷറർ ശ്രീ.സതീഷ്.പി. നന്ദിയും പറഞ്ഞു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user