Thursday, 26 September 2024

വൈദ്യുതി ബോർഡിന്‍റെ സഹായംതേടി E-ഓട്ടോകൾ.

SHARE

കോഴിക്കോട്‌: പരിസ്ഥിതി സൗഹൃദമെന്നും ചെലവു കുറവെന്നും പറഞ്ഞ്‌ നിരത്തിലിറക്കിയ ഇലക്ട്രിക്‌ ഓട്ടോകള്‍ വാങ്ങിയവര്‍ പ്രതിസന്ധിയില്‍. വിവിധങ്ങളായ പ്രശ്‌നങ്ങളാണ്‌ ഇലക്ട്രിക്‌ ഓട്ടോ ഡ്രൈവര്‍മ:രെ അലട്ടുന്നത്‌. ജില്ലയില്‍ ആവശ്യത്തിന്‌ ചാര്‍ജിങ്‌ പോയന്റുകളില്ല എന്നതാണ്‌ പ്രധാന പ്രശ്‌നം.
2000ത്തോളം ഇ -ഓട്ടോകള്‍ക്കായി 50 ഓളം ചാര്‍ജിങ്‌ പോയന്റുകളാണ്‌ നിലവിലുള്ളത്‌. ഇവയിൽ പലതും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്‌.
ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ കുറവ്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. നാല്‌ മുതൽ ആറ്‌ മണിക്കൂർവരെയാണ്‌ ഒരു ഇ -ഓട്ടോ ഫുള്‍ ചാര്‍ജ്‌ ആകാന്‍ എടുക്കുന്ന സമയം. ചാര്‍ജിങ്‌ പോയന്റുകളുടെ എണ്ണക്കുറവുമൂലം മണിക്കൂറുകള്‍ ക്യൂവില്‍നിന്ന്‌ മാത്രമാണ്‌ ഓട്ടോകള്‍ക്ക്‌ ചാർജ്‌ ചെയ്യാന്‍ കഴിയുന്നത്‌. ജില്ല
യില്‍ ഇലക്ട്രിക്‌ കാറുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം കൂടിയതോടെ ഇ-ഓട്ടോ ഡ്രൈവര്‍മാരുടെ കാത്തിരിപ്പിന്റെ നീളവും ഇരട്ടിച്ചു.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user