Saturday, 21 September 2024

മുട്ടയ്ക്ക് പ്രവേശന നികുതി

SHARE

മറ്റ്  സംസ്ഥാനങ്ങളിൽ നിന്നു മുട്ട കൊണ്ടുവരുന്നതിനു പ്രവേശന നികുതി/ഫീസ് ഈടാക്കുന്നതു സംബന്ധിച്ച തർക്കം ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരം സാധനങ്ങൾക്കു നികുതി ചുമത്തുന്നത് ജിഎസ്ടി നിയമ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ഹർജിക്കാർ ആരോപിച്ചു. എന്നാൽ ഇത് നികുതി അല്ലെന്നും പൊതുജനാരോഗ്യം മുൻനിർത്തിയുള്ള പരിശോധനയ്ക്കും രോഗപ്രതിരോധ നടപടികൾക്കും വേണ്ടിയുള്ള ഫീസ് ആണെന്നും സംസ്ഥാന സർക്കാർ പറയുന്നത്.

2024 ഓഗസ്റ്റ് ഒന്നു മുതൽ ചെക്ക് പോസ്റ്റുകളിൽ മുട്ടയ്ക്ക് 2 പൈസ നിരക്കിൽ ഫീസ് പിരിക്കുന്നതു ചോദ്യം ചെയ്താണു ഹർജി. കൊച്ചിയിലെ മുട്ട വ്യാപാരികളായ അബ്ദുൽ റഹ്മാൻ, സി.ജെ.ജോർജ്, കെ.എം.മുഹമ്മദ് അനസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥ് 26നു വിശദമായ വാദം കേൾക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു പ്രതിദിനം ഒരു കോടിയോളം മുട്ടകൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണു കണക്ക്. ഫീസ് പിരിക്കുന്നതു മുട്ട വ്യാപാരികൾക്കു വൻ ബാധ്യതയാണെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. 

മുട്ട, പാൽ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയ ജിഎസ്ടി നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെട്ട സാധനങ്ങളുടെ നികുതി 0% ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user