ബെംഗളൂരു: ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.ഡ്രജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനഃരാരംഭിക്കണമെന്ന് അർജുന്റെ കുടുംബവും മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രജിങ് നടത്താതെ തിരച്ചിൽ സാധ്യമാകുമായിരുന്നില്ല.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക