Friday, 27 September 2024

ഹോട്ടലിലെ വേസ്റ്റ് ബിന്നിൽനിന്നു ലഭിച്ച മോതിരം ഉടമയ്ക്കു നല്‍കി ഹോട്ടൽ ഉടമ..

SHARE




  ചാലക്കുടി: ഹോട്ടലിലെ വേസ്റ്റ്‌ബിന്നില്‍നിന്നു ലഭിച്ച ഒന്നരപ്പവന്‍ തൂക്കംവരുന്നസ്വര്‍ണമോതിരം ഉടമയ്ക്കു തിരികെ നൽകിഹോട്ടല്‍ ഉടമ മാതൃകയായി.സൗത്ത് ജംഗ്ഷനിലെ നടുമുറി ഹോട്ടല്‍ ഉടമ കെ.എ. മോഹന നാണു സത്യസന്ധതയ്ക്കു മാതൃകയായത്‌. ഗുരുവായൂര്‍ സ്വദേശി റമീസ്‌ ജാഫറിനാണ്‌ കഴിഞ്ഞദിവസം തന്റെ വിവാഹമോതിരം നഷ്ടമായത്‌.നടുമുറി ഹോട്ടലില്‍ ഭക്ഷണംകഴിക്കാന്‍ വന്ന റമീസ്‌ ജാഫര്‍ ഭക്ഷണം കഴിച്ചശേഷം ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച്‌ വിരലുകൾ വൃത്തിയാക്കുന്നതിനിടെ മോതിരം ഊരിപ്പോയതറിഞ്ഞില്ല

മോതിരം നഷ്ടപ്പെട്ട വിവരം അറിഞ്ഞ്‌ ഭക്ഷണം കഴിച്ച ഹോട്ടലില്‍ തിരക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അന്വേഷിച്ച്‌ വന്നയാളില്‍നിന്നു മോതിരത്തിന്റെ ഉടമയുടെ ഫോണ്‍നമ്പര്‍ ഹോട്ടല്‍ ഉടമ വാങ്ങിവച്ചിരുന്നു.രാത്രി ഹോട്ടല്‍ അടച്ചശേഷം വേസ്റ്റ്‌ ബിന്നിലെ ടിഷ്യൂപേപ്റുകള്‍ പരിശോധിച്ചപ്പോഴാണു മോതിരം ലഭിച്ചത്‌. ഉടമയെ വിളിച്ച്‌ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയറമീസ്‌ ജാഫറിനു മോതിരം കൈമാറുകയും ചെയ്തു.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user