Friday, 13 September 2024

കൃഷിഭവനും കുടുംബശ്രീയും ചേർന്ന് ഒരു നല്ലൊരു പൂന്തോട്ടം ഉണ്ടാക്കി.

SHARE


ഓണത്തിനു പൂക്കളം ഇടാൻ അവരുടേ ഓരോ സ്ഥലത്തും കൃഷി ചെയ്താണ്  ഈ  പൂന്തോട്ടം നിർമ്മിച്ചത്. പഞ്ചായത്ത് കൃഷിഭവൻ , സംസ്ഥാന ഹോർട്ടികൾചർ മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, എംജിഎൻആർഇജിഎസ് എന്നിവയുടെ നേതൃത്വത്തിൽ വിനീത മോഹന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് അംഗങ്ങൾ മൂന്നാം വാർഡിൽ കൃഷി ചെയ്ത ബന്ദി പൂവിന്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.



അത്പോലെ തന്നെ ബന്ദിപ്പൂകൃഷിയിലും ജൈവവളം മാത്രം ഉപയോഗിച്ചു പഞ്ചായത്തിലെ നന്മ കുടുംബശ്രീ യൂണിറ്റ്. ജൂലൈയിൽ തുടങ്ങിയ കൃഷിക്ക് സിഎഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന ജൈവിക യൂണിറ്റിൽ നിന്നുള്ള ചാണകപ്പൊടി മാത്രമാണ് ഉപയോഗിച്ചത്. 25 സെന്റ് സ്ഥലത്താണു കൃഷി ചെയ്തത്. 17 ാം വാർഡിലെ ജിൻസി, എം.പി.ലീലാമണി, സിന്ധു മനോജ്, ശാന്തമ്മ രാജപ്പൻ എന്നിവരാണു കൃഷി ചെയ്തത്. ബന്ദിപ്പൂ കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള നിർവഹിച്ചു. 








 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user