കൊച്ചി : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു
എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം. ഇയാളുടെ
ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള 29
വയസ്സുകാരനെ വൈകാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍
സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി
നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ യുഎഇയില്‍ നിന്ന്
കൊച്ചിയിലെത്തിയ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. നേരത്തേ യുഎഇയില്‍നിന്നു വന്ന മലപ്പുറം
സ്വദേശിയായ 38 വയസ്സുകാരന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു
പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്സിനു സമാനമായ
തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം
നിരീക്ഷണത്തിലാക്കിയത്. പിന്നാലെ എംപോക്സ് സ്ഥിരീകരിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക