കാന്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം
തടസപ്പെടുത്തി വീണ്ടും മഴ. കാന്‍പൂര്‍ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരേ ടോസ്
നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷൻ
ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് വീണ്ടും മഴയെത്തിയത്. ഇതോടെ
അമ്പയര്‍മാര്‍ മത്സരം നിർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 40* റൺസുമായി
മോമിനുള്‍ ഹഖും ആറു റൺസുമായി മുഷ്ഫിഖൂര്‍ റഹീമുമാണ് ക്രീസിൽ.
ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുൾ
ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന്
നഷ്ടമായത്. സാക്കിറിനെയും ഷദ്മാനെയും ആകാശ് ദീപ് പുറത്താക്കി.
ഷാന്റോയെ അശ്വിന്‍ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
നേരത്തേ 29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ
കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച മോമിനൂള്‍ -
ഷാന്റോ കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 51 റൺസിന്റെ
കൂട്ടുകെട്ടുണ്ടാക്കി.നേരത്തേ ടോസ് നേടിയ ഇന്ത്യ ബാളിങ് തിരഞ്ഞെടുക്കുകയായിരുന്നു.കാന്‍പുരിലെ കാലാവസ്ഥ മുതലെടുക്കാമെന്ന് കരുതിയാണ് ടോസ് നേടിയിട്ടും രോഹിത് ബാളിങ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ ബയളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ക്ഷമയോടെ പിടിച്ചുനിന്ന മോമിനുളും ഷാന്റോയും ബംഗ്ലാദേശിനെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കാത്തു.
ചെന്നൈ ടെസ്റ്റിലെ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. അതേസമയം
ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഓട്ട്ഫീല്‍ഡിലെ
നനവ് കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു. വ്യാഴാഴ്ച രാത്രി ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ആദ്യ ടെസ്റ്റിൽ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക