കോഴിക്കോട് :വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും നേരെ മർദ്ദനം.കോഴിക്കോട് തൂണേരി പഞ്ചായത്ത് അംഗവും സി പി എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകൾ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്.
തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച് കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനത്തിന് കടന്ന് പോവാൻ സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് മർദ്ദനം.സംഭവത്തിൽ കേസെടുത്ത പൊലീസ് റാഫിയെ കസ്റ്റഡിയിലെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക