യുവേഫ ചാംപ്യൻസ് ലീഗിൽ ജർമൻ ക്ലബ്ബ് ബയണ്‍ മ്യൂണിക്കിനു വമ്പൻ വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിനെ 9–2 എന്ന സ്കോറിനാണ് ബയൺ തകർത്തുവിട്ടത്. ഇംഗ്ലിഷ് താരം ഹാരി കെയ്ൻ ബയണിനായി നാലു ഗോളുകൾ നേടി. 19,57,73,78 മിനിറ്റുകളിലായിരുന്നു ഹാരി കെയ്ന്റെ ഗോളുകൾ. ഇതിൽ മൂന്നും പെനാൽറ്റി ഗോളുകളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
റാഫേൽ ഗറോറോ (33), മിച്ചേൽ ഒലിസ് (38,61), ലെറോയ് സാനെ (85), ലിയോൺ ഗൊരെറ്റ്സ്ക (90+2) എന്നിവരാണ് ബയണിന്റെ മറ്റു ഗോൾ സ്കോറര്‍മാർ. ബ്രൂണോ പെറ്റ്കോവിച്ചും താകുയ ഒഗിവാരയും ഡൈനാമോ സാഗ്രെബിനായി ആശ്വാസ ഗോളുകൾ കണ്ടെത്തി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക