Monday, 9 September 2024

ഓസ്ട്രേലിയൻ കായികമന്ത്രി ഇനി പാലാക്കാരൻ;

SHARE

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രിയായി സ്ഥാനം നേടിയെന്ന നേട്ടം ജിൻസൺ ചാള്‍സ് സ്വന്തമാക്കി.ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച എട്ട് അംഗ മന്ത്രിസഭയിൽ ആണ് കോട്ടയം ജില്ലയിലെ മൂന്നിലാവ് സ്വദേശി ജിൻസൺ ചാൾസ് മന്ത്രിയായി ഇടം നേടിയത്. ഓസ്ട്രേലിയൻ മന്ത്രിസഭയിൽ കായികം കലാസാംസ്കാരികം യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജീൻസണ്.



പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രൻ കൂടിയായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറിയിൽ മന്ത്രിയായത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് ജിന്‍സന്‍ എംപിയായത്.ഓസ്ട്രേലിയയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ വേറെയും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും ജിൻസൺ മാത്രമാണ് വിജയം നേടിയത്. 2018ൽ ഓസ്ട്രേലിയയിൽ നഴ്സിംഗ് ജോലിക്കായി എത്തിയതാണ് ജിൻസൺ. ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ്പ് എൻഡ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user