Wednesday, 11 September 2024

ബസ്സിനുള്ളിൽ വച്ച് വയോധിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു

SHARE


മണർകാട്: ബസ്സിനുള്ളിൽ വച്ച് വയോധിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി (25) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (10.9.2024) രാവിലെ 11 മണിയോടുകൂടി സ്വകാര്യ ബസ് മണർകാട് ബസ്റ്റോപ്പിൽ എത്തിയ സമയം ബസ്സിലെ യാത്രക്കാരിയായ മാനന്തവാടി സ്വദേശിനിയായ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനു ശിവ ചിങ്ങവനം, തൃശ്ശൂർ വെസ്റ്റ്, അഞ്ചൽ, നെയ്യാർ, എന്നീ സ്റ്റേഷനുകളിലും പാർവതി ചിറയൻകീഴ്, കോന്നി, പത്തനംതിട്ട, ഹോസ്ദുർഗ്, അടൂർ, കുളത്തൂപ്പുഴ ഹിൽപാലസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ റെജിമോൻ ടി.ഡി, എ.എസ്.ഐ ശാരിമോൾ, സി.പി.ഓമാരായ രഞ്ജിനിരാജു, അജിത പി.തമ്പി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user