Saturday, 14 September 2024

ബ്ലാസ്റ്റേഴ്സിനായി ഒരു ട്രോഫി ജയിക്കാതെ എങ്ങനെ പോകാനാണ്, ഞാനൊരു മലയാളിയല്ലേ-കെ.പി.രാഹുൽ

SHARE



കെ.പി.രാഹുൽ പറഞ്ഞു തുടങ്ങിയത് തന്നെ ക്ഷമാപണ സ്വരത്തിൽ സോറീട്ടോ.... ടീം മീറ്റിങ്ങായിരുന്നു അതാണ് അല്പം താമസിച്ചത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ‘പോസ്റ്റർ ബോയ്’ ആണു തൃശൂർ മണ്ണുത്തി സ്വദേശി രാഹുൽ. അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച രാഹുൽ ഇന്ത്യൻ സീനിയർ ടീമിലും പതിവു മുഖം. 24 വയസ്സേയുള്ളൂവെങ്കിലും ആറു വർഷമായി ടീമിലുള്ള രാഹുലാണു സൂപ്പർ സീനിയർ!‘‘ മൂന്നു ഫൈനൽ കളിച്ചിട്ടും നമുക്കൊരു ട്രോഫിയില്ലെന്ന നിരാശയുണ്ട്. ഇടക്കാലത്തു ക്ലബ് വിടണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാനൊരു മലയാളിയല്ലേ! ഈ ടീമിനായി ഒരു ട്രോഫി ജയിക്കാതെ എങ്ങനെ പോകാൻ!


മുൻനിരയിൽ കളിക്കുന്നവർ സ്കോർ ചെയ്തില്ലെങ്കിൽ അവർ ഔട്ട് ഓഫ് ഫോം ആണെന്ന കാഴ്ചപ്പാടായിരുന്നു മുൻപ്. സ്റ്റാറെ പറഞ്ഞു: ‘ഗോളടിക്കുന്നതു മാത്രമല്ല, ടീമിനു വേണ്ടി മറ്റെന്തെല്ലാം ചെയ്യുന്നുവെന്നതും വളരെ പ്രധാനമാണ്. ഗോൾ വേണം. പക്ഷേ, ഗോളടിച്ചില്ലെങ്കിലും ടീമിനെ എത്രത്തോളം സഹായിക്കുന്നു എന്നതു കണക്കിലെടുക്കും.’’അതുകൊണ്ടു തന്നെ ഇത്തവണ സമ്മർദം വളരെ കുറവാണ്. ഗോളടിച്ചില്ലെങ്കിലും എന്റെ വർക് റേറ്റ് വളരെ കൂടുതലായിരുന്നു. പക്ഷേ, അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നു മാത്രം. പുതിയ കോച്ചിനൊപ്പം പുതിയ എനർജി വന്നുവെന്നതാണ് എന്റെ അനുഭവം. രാഹുലിനെ മുൻവിധിയില്ലാതെ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായി വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നൽകിയത്. അതാണു കോച്ചിൽ നിന്നു കളിക്കാർ പ്രതീക്ഷിക്കുന്നതും.


ദിസ് ഈസ് ദ് ക്ലബ് വിത്ത് മോസ്റ്റ് ലോയൽ ഫാൻസ്! അതിലേറെന്ത് പറയാനാണ്? ക്ലബ്ബിനോട് ഇത്രയേറെ കൂറുള്ള ആരാധകർ വേറെയുണ്ടാകില്ല. വിമർശിച്ചാലും അവർ വീണ്ടും കളി കാണാൻ വരും, പിന്തുണ തരും. അതു കാണുമ്പോൾ വിഷമം തോന്നും. അവർ ആഗ്രഹിക്കുന്നതൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം.ട്രോഫി ജയിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. ഞാൻ ഫുട്ബോളിനെ സ്നേഹിച്ചു വളർ‌ന്നയാളാണ്. എനിക്കറിയാം ആ നിരാശ. അതു മാറ്റാൻ ആവുന്നതെല്ലാം ചെയ്യും


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user