Tuesday, 3 September 2024

കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

SHARE


കോട്ടയം : കാണാതായ എസ് എം ഇ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് (18) മരിച്ചത് . കുടമാളൂർ പാലത്തിന് സമീപം പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ അർദ്ധരാത്രി മുതലാണ് അജാസിനെ കാണാതായത്. നമ്പാലത്തെ വിവിധ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ അജാസിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്‌സ് തെരച്ചിൽ നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user