റായ്പൂർ∙ ഛത്തിസ്ഗഡിലെ ബസ്തറിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന വനത്തിലാരുന്നു സുരക്ഷാ സേനയുടെ സംഘം ഓപ്പറേഷൻ ആരംഭിച്ചത്. അവിടെനിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തു.ഓപ്പറേഷനിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഈ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിആർപിഎഫും പൊലീസും രഹസ്യമായി അന്വേഷണം നടത്തിയത്.ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ഇന്നലെത്തെ ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് ഒരു വർഷംകൊണ്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 154 ആയി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക