Wednesday, 18 September 2024

വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറെ മർദിച്ച്

SHARE

വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് (29) മർദനമേറ്റത്. തിങ്കളാഴ്ച മാങ്കുളത്തു വച്ചാണ് സംഭവം. 


മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി ഏഴംഗ സംഘമാണ് എത്തിയത്. ഞായറാഴ്ച ഇവർക്ക് താമസിക്കാനായി ഏർപ്പെടുത്തിയ റിസോർട്ടിൽ വച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി ജെറിനും മറ്റും തർക്കമുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവരുടെ കാർ തടഞ്ഞു നിർത്തി വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചത്. സംഘത്തിലുണ്ടായിരുന്ന നിതിൻ എന്നയാളുടെ പരാതിയിൽ മാങ്കുളം സ്വദേശിയായ യദു എന്നയാൾ ഉൾപ്പെടെ രണ്ടു പേർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user