Thursday, 5 September 2024

കോഴിക്കോട് അറപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

SHARE


കോഴിക്കോട് : രാമനാട്ടുകര കോഴിക്കോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അറപ്പുഴ പാലത്തിനോട് ചേർന്ന് ബിവറേജിന് മുൻവശത്ത് ബുധനാഴ്‌ച രാത്രി എട്ട് മണിയ്ക്കാ‌ണ് സംഭവം. രാമനാട്ടുകര ഭാഗത്തുനിന്നും വരുന്ന കാറിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
എൻജിൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ ഇയാൾ കാർ നിർത്തി പെട്ടെന്ന് പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റും പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user