ബ്രസീലിലെ ഇറ്റാഗുവായ് തുറമുഖത്ത് നിന്നും കണ്ടെയ്നറുകളുമായാണ് മദർ ഷിപ്പ് വന്നിരിക്കുന്നത്
എം.എസ്.സി യുടെ (മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി) മൂന്നാമത്തെ മദര്‍ഷിപ്പായ ഓറിയോണും കണ്ടെയ്നറുകളുമായി തുറമുഖത്ത് എത്തി. ഇന്നലെ വൈകിട്ടോടെയാണ് കപ്പൽ വിഴിഞ്ഞത് നങ്കൂരമിട്ടത്.
ബ്രസീലിലെ ഇറ്റാഗുവായ് തുറമുഖത്ത് നിന്നും കണ്ടെയ്നറുകളുമായാണ് മദർ ഷിപ്പ് വന്നിരിക്കുന്നത്,ദിവാകരന്‍ ദക്ഷിണാമൂര്‍ത്തിയാണ് കപ്പലിലെ ക്യാപ്റ്റന്‍ അദ്ദേഹം തമിഴ്‌നാട് സ്വദേശിയാണ്. 27 പേരാണ് ഈ കപ്പലുള്ളത് അതിൽ 21 ഇന്ത്യക്കാരും.
എം.എസ്.സിയുടെ മൂന്നാമത്തെ കപ്പലാണ് വിഴിഞ്ഞത് എത്തുന്നതെന്നാണ് തുറമുഖ അധികൃതര്‍ അറിയിച്ചത്. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കുന്ന ജോലികളും തുടങ്ങിയതായി തുറമുഖ അധികൃതര്‍ പറഞ്ഞു. രണ്ടായിരത്തോളം കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കുമെന്നും അറിയിച്ചു.കഴിഞ്ഞ ദിവസം തുറമുഖത്ത് അടുപ്പിച്ച എം.എസ്.സിയുടെ തന്നെ അഡു-5 എന്ന കപ്പല്‍ ബുധനാഴ്ചയോടെയാണ് വിഴിഞ്ഞം വിട്ടിരുന്നുത്. വെളളിയാഴ്ച വൈകീട്ട് എത്തിയിരുന്ന ഡെയ്ല എന്ന കപ്പലില്‍നിന്ന് ഇറക്കിയിരുന്ന 1550 കണ്ടെയ്നറുകള്‍ കയറ്റിയായിരുന്നു അഡു വിഴിഞ്ഞത്ത് നിന്ന് മടങ്ങിയത്.ഇതിനുമുന്നോടിയായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് ബെര്‍ത്തിലടുപ്പിക്കുന്ന കപ്പലുകളില്‍നിന്ന് കണ്ടെയ്നറുകള്‍ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്നതിന്റെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക