Saturday, 21 September 2024

നീലക്കുറിഞ്ഞി പൂത്തു നീലഗിരിയില്‍; കാണാന്‍ പോയാല്‍ പണികിട്ടും!

SHARE
  നീലക്കുറിഞ്ഞി പൂത്തു നീലഗിരിയില്‍

നീലഗിരിയില്‍ നീലവസന്തം സമ്മാനിച്ച് പൂത്തുലഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നത് വനപാലകര്‍ വിലക്കി. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്തത്.വനപ്രദേശമായതിനാല്‍ അതിക്രമിച്ചുകയറിയാല്‍ പിഴ ഈടാക്കുമെന്നും വനംവകുപ്പധികൃതര്‍ അറിയിച്ചു.പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. അതിന്റെ ഉയരം 30 മുതല്‍ 60 സെന്റീമീറ്റര്‍വരെയാണ്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിമുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവവരെ നീലഗിരിയിലുണ്ട്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user