വർക്കലയിൽ യുവാക്കളെയും ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മയക്കുമരുന്ന് ശൃംഖലയിലെ മൂന്നു പേരെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വർക്കല പൊലീസ് പിടികൂടി. വെട്ടൂർ സ്വദേശി അബ്ദുള്ള (28), ചിലക്കൂർ സ്വദേശി വിഷ്ണു പ്രിയൻ (35), കല്ലമ്പലം സ്വദേശി അഫ്സൽ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.6 ഗ്രാം MDMA പിടികൂടി. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വർക്കല റെയിൽവെ സ്റ്റേഷന് എതിർ വശത്തുള്ള ഗുഡ് ഷെഡ് റോഡിൽ നിന്നാണ് അബ്‌ദുള്ളയെ പിടികൂടുന്നത്.
അബ്ദുള്ളയെ പരിശോധിച്ചപ്പോൾ മാരക മയക്കുമരുന്നായ1.9 ഗ്രാം MDMA കണ്ടെത്തി. അബ്ദുളളയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണു പ്രിയന്റെ വീട്ടിനുള്ളിൽ നിന്നും 0.7 ഗ്രാം MDMAയും പൊലീസ് കണ്ടെത്തി. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന അഫ്സലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക