Sunday, 8 September 2024

കാര്‍ഗോ, യാത്രാ സര്‍വീസുകള്‍ അവതാളത്തില്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ തൊഴിലാളി സമരം

SHARE


തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവും ബോണസും ആവശ്യപ്പെട്ടു തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ തൊഴിലാളികളുടെ പണിമുടക്ക് സമരം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. സംയുക്ത തൊഴിലാളി യൂണിയന്‍റെ പണിമുടക്ക് ഇന്നലെ രാത്രി 10 മണിക്കാണ് ആരംഭിച്ചത്.
ജീവനക്കാര്‍ പണിമുടക്കിയതോടെ എയര്‍ ഇന്ത്യ സാറ്റ്‌സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാര്‍ഗോ നീക്കം പ്രതിസന്ധിയിലായി. മസ്‌കറ്റ്, അബുദാബി, ഷാര്‍ജ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേയ്‌സ്, കുവൈറ്റ് വിമാനങ്ങളിലെ കാര്‍ഗോ നീക്കം നിലച്ചു. എമിറേറ്റ്‌സ് വിമാനങ്ങളില്‍ മാത്രമാണ് ഇന്നു പുലര്‍ച്ചെ കാര്‍ഗോ നീക്കം നടന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സ് കൈകാര്യം ചെയ്യുന്ന ലഗേജ് ക്ലിയറന്‍സും പ്രതിസന്ധിയിലായെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിദേശത്തേക്കു കയറ്റി അയക്കേണ്ടിയിരുന്ന 20 ടണ്ണോളം ഭക്ഷ്യ വസ്‌തുക്കളും മണിക്കൂറുകളോളം കെട്ടിക്കിടന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന് കണ്ട് കമ്പനി അധികൃതരും പണിമുടക്കിയ തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സിഐടിയു പ്രതിനിധി സന്തോഷ് അറിയിച്ചു.
റീജിയണല്‍ ലേബര്‍ ഓഫീസ് രോഹിത് തിവാരി, ട്രേഡ് യൂണിയന്‍ നേതാക്കള്‍, കമ്പനി മാനേജ്‌മെന്‍റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പണിമുടക്കിനെ തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സ് വിമാനം മൂന്ന് മണിക്കൂറോളം വൈകിയെന്ന് സമരക്കാര്‍ അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user