ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ബോഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അമൽ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഉടൻ തിയേറ്ററുകളിലെത്തും എന്ന ക്യാപ്‌ഷനും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.അമൽ നീരദിൻ്റെ ആരാധകർ പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു അമൽ നീരദ് സംഭവം വരുന്നു’, ‘ആചാര വെടിക്ക് ഇതാ ബെസ്റ്റ്’, ‘ഒറ്റ പേര് അമൽ നീരദ്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ഒപ്പം മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ബിലാൽ എന്ന സിനിമയുടെ അപ്ഡേറ്റ് ചോദിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.അതേസമയം ബോഗയ്ൻവില്ല ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രം ഒക്ടോബർ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ചാർട്ടിങ് ആരംഭിച്ചതായും റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടൻ റിലീസ് ചെയ്യുമെന്നാണ് സൂചന.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക