Saturday, 7 September 2024

'സീ​റോ വെ​യ്സ്റ്റ്' പ​ദ്ധ​തി ബിഗ് സീ​റോ​?; കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പദ്ധതി പാളുന്നു

SHARE


കോഴിക്കോട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ മാ​ലി​ന്യ സം​സ്‌ക​ര​ണ പദ്ധതി പാളി. 'സീ​റോ വെ​യ്സ്റ്റ്' പ​ദ്ധ​തി ബിഗ് സീ​റോ​ ആയതോടെ മാലിന്യം കുന്നുകൂടുകയാണ്. ഇൻസിനറേ​റ്റ​ർ പ​ണി​മു​ട​ക്കി​യതോടെയാണ് മാലിന്യ സംസ്‌കരണം പാളിയത്.
ഐ​ഡി പാ​ൻ കേ​ടാ​യ​തോ​ടെ​ ഇ​ൻ​സി​ന​റേ​റ്റ​റിന്‍റെ പ്ര​വ​ത്ത​നം നി​ല​ച്ചിട്ട് ആഴ്‌ചകളാകുന്നു. മറ്റൊരു ഇ​ൻ​സി​നേ​റ​റ്റ​ർ എ​ട്ടു​മാ​സം മു​മ്പ് പ​ണി മു​ട​ക്കി​യി​രു​ന്നു. നി​ല​വി​ലു​ള്ള ഇൻസിനറേറ്ററിന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടി നി​ല​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലെ മാ​ലി​ന്യ​സം​സ്‌കര​ണം പൂ​ർ​ണ​മാ​യും നിലച്ചു. ഇ​ന്‍സി​ന​റേ​റ്റ​റി​നു മു​ന്നി​ല്‍ മാ​ലി​ന്യ​ചാ​ക്കു​ക​ള്‍ കു​ന്നു​കൂ​ടു​ക​യാ​ണ്.
കെട്ടിക്കിടക്കുന്ന മാലിന്യം അ​ഴു​കി പു​റ​ത്തേ​ക്ക് ഒ​ലി​ച്ച് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും പ​രി​സ​രം കൊ​തു​കു വ​ർ​ള​ർ​ത്തു​കേ​ന്ദ്ര​മാ​കു​ക​യുമാണ്. ഇ​തോ​ടെ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ എത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലുമാണ്.
തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള 'പ​രി​ശു​ദ്ധ്' ക​മ്പ​നി​യാണ് മാലിന്യ സംസ്‌കരണത്തിന്‍റെ ക​രാ​ർ ഏറ്റെടുത്തത്. കരാർ പുതുക്കാതായതോടെ ഇ​ൻ​സി​നേ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി അനന്തമായിനീളുകയാ​ണ്. മ​ണി​ക്കൂ​റി​ൽ 150 കി​ലോ മാ​ലി​ന്യം എ​ന്ന നി​ര​ക്കി​ൽ ദി​നം​പ്ര​തി രണ്ടാ​യി​ര​ത്തി​ൽ കിലോയിൽ താ​ഴെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ സം​സ്‌ക​രി​ച്ചി​രു​ന്ന​ത്.
അ​തേ​സ​മ​യം 5000ൽ ​അ​ധി​കം കി​ലോ മാ​ലി​ന്യം ഒ​രു ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വിവിധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​സ്‌ക​രി​ക്കാ​നെ​ത്തു​ന്നു​ണ്ട്. ഇ​തു മു​ഴു​വ​ന്‍ സം​സ്‌കരി​ക്കാ​ൻ മാർഗ​മി​ല്ലാ​തെ കു​ന്നു​കൂ​ടൂ​മ്പോ​ഴാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്നു ഇ​ന്‍സി​ന​റേ​റ്റ​ർ പ​ണി​മു​ട​ക്കി​യ​ത്.
ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഉ​ട​ൻ ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നാണ് മെഡി​ക്ക​ൽ കോളജ് സീ​റോ വെ​യി​സ്റ്റ് കോ​ഓ​ഡി​നേ​റ്റ​ർ സ​ത്യ​ൻ മാ​യ​നാ​ട് പറയുന്നത്. ''ര​ണ്ടോ മൂ​ന്നോ ആ​ഴ്‌ചയ്‌​ക്ക​കം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​രാ​ർ തീ​രു​ന്ന​തി​നു മു​മ്പു​ത​ന്നെ ധാ​ര​ണ​ക്ക് ശ്ര​മി​ച്ചി​രുന്നു. എ​ന്നാ​ൽ ക​മ്പ​നി മു​ന്നോ​ട്ട് വെ​ച്ച തു​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന ന​ട​ത്തി ക​രാ​ർ പു​തു​ക്കി ഇ​ൻ​സി​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പ​രി​ശു​ദ്ധ് ക​മ്പ​നി അ​ധി​കൃ​ത​ർ സ്ഥ​ലത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇതിൽ പ്രതീക്ഷയുണ്ട്'' സത്യൻ പറഞ്ഞു.
കൊവി​ഡ് കാ​ല​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്ത് തു​ട​ങ്ങി​യി​രു​ന്ന എഫ്.എൽ.ടി.സികളിൽ​ നി​ന്ന് ശേ​ഖ​രിച്ച മാ​ലി​ന്യം പോലും സം​സ്‌കരി​ക്കാ​തെ ഇ​പ്പോ​ഴും ഇ​ൻ​സി​ന​റേ​റ്റി​ന് സ​മീ​പം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് സം​സ്‌ക​ര​ണ യൂ​ണി​റ്റ് തു​ട​ങ്ങാ​ത്ത​തും പ്രവർത്തിച്ചിരുന്നത് കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാക്കിയത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​പോ​യി സം​സ്‌കരി​ക്കു​ന്ന​ത് പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്നും ആശുപത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user