Thursday, 12 September 2024

കോളജ് പരിസരത്ത് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ

SHARE


കോഴിക്കോട് : വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ഒഡിഷ ഗഞ്ചാം ജില്ലയിലെ ഇന്ധനാപൂർ സ്വദേശി വിക്രം നായിക് (32 )നെയാണ് ഫറോക്ക് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 820 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിനടുത്ത് മലബാർ ബോട്ടാണിക്കൽ ഗാർഡന്‍റെ സമീപത്തുവച്ചാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഈ ഭാഗത്തെ കോളജ് വിദ്യാർഥികൾക്കും മറ്റ് ലഹരി ഉപയോഗിക്കുന്നവർക്കും വിതരണം ചെയ്യുന്നതിന് എത്തിച്ചതായിരുന്നു കഞ്ചാവ്. നാട്ടിൽ പോയി വരുമ്പോൾ അവിടെ നിന്നും കൊണ്ടുവന്ന് കോഴിക്കോട്ടെത്തിച്ച് ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
പരിശോധനയ്ക്ക് ഫറോക്ക് എക്സൈസ് ഇൻസ്പെക്‌ടർ ജി. ഗിരീഷ് കുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് മിൽട്ടൺ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് റെജി, സിഇഒ മാരായ പ്രശാന്ത്, അനിൽ, അർജുൻ വനിത സിവിൽ എക്സൈസ് ഓഫിസർ രശ്‌മി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ഡ്രൈവർ എഡിസൺ നേതൃത്വംനൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വരും ദിവസങ്ങളിലും ലഹരിക്കെതിരെയുള്ള പരിശോധന കർശനമായി നടത്തുമെന്ന് എക്സൈസ് അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user