Wednesday, 18 September 2024

പണിയെടുത്ത ചില്ലി കാശ് ശേഖരിച്ച് തമിഴ് തൊഴിലാളി വാങ്ങിയ മാരുതി ഓമ്നിയുടെ ചില്ല് സമൂഹ വിരുദ്ധർ അടിച്ചു തകർത്തു :സംഭവം അല്ലപ്പാറയിൽ

SHARE


പാലാ :15 വർഷത്തോളമായി പാലായിൽ മേസ്തിരി പണിയെടുത്ത് ജീവിക്കുന്ന തമിഴ് തൊഴിലാളിയുടെ ഓമ്‌നി വാൻ സമൂഹ വിരുദ്ധർ അടിച്ചു തകർത്തു.നാഗർകോവിൽ സ്വദേശിയായ ലോറൻസിന്റെ ഓമ്‌നി വാനാണ് മുന്നിലെയും ;പിന്നിലെയും ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടത്.കാരൂർ പഞ്ചായത്തിലെ ഏലപ്പാറ വളവിലുള്ള വാടക കെട്ടിടത്തിലാണ് ലോറൻസ് താമസിക്കുന്നത്.
കഴിഞ്ഞ 15 വർഷമായി പാലായിലും പരിസരത്തും ജോലി ചെയ്യുന്ന ലോറൻസ് ആഗ്രഹം കൊണ്ടാണ് താൻ പണിയെടുക്കുന്നതിലെ കാശ് മിച്ചം പിടിച്ച് ഓമ്‌നി വാൻ വാങ്ങിയത്.ദൂരെ ദിക്കുകളിൽ പണി വരുമ്പോൾ സമയത്ത് ജോലിക്കാരെ സൈറ്റിലിറക്കാൻ വേണ്ടിയാണ് ഓമ്നി വാങ്ങിയതെന്ന് ലോറൻസ് കോട്ടയം മീഡിയായോട് പറഞ്ഞു .
ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി നഗരകോവിലിലേക്കു പോയ ലോറൻസ് അടുത്തുള്ള ഷെഡിലാണ് വാൻ പാർക്ക് ചെയ്തിരുന്നത്.17 നു തിരിച്ചു വന്നപ്പോൾ വാൻ തകർന്ന നിലയിലാണ് കണ്ടത്.നാട്ടുകാരുമായി വളരെ സൗഹൃദത്തിൽ പോകുന്ന ലോറൻസിനു പ്രത്യേകിച്ച് എതിരാളികളില്ല.ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഒരു തൊഴിലാളിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് നാട്ടുകാർ കോട്ടയം മീഡിയയോട് പറഞ്ഞത് .പോലീസ് കേസ് നൽകി .പോലീസ് വന്നു പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട് .



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user