ഹൈദരാബാദ്: മലയാള സിനിമ സെറ്റുകളിൽ കാരവനുകളിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യം പകർത്തിയിരുന്നതായി തെന്നിന്ത്യൻ നടി രാധിക ശരത് കുമാർ വെളിപ്പെടുത്തി. ഒരു മലയാള സിനിമാ സെറ്റിൽ വച്ച് അവർ നേരിട്ട അനുഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു വെളിപ്പെടുത്തൽ.
കേരളത്തിൽ ഒരു സിനിമ ഷൂട്ടിങ്ങിനിടെ സെറ്റിലെ ഒരു കൂട്ടം പുരുഷന്മാർ കൂട്ടം കൂടിയിരുന്ന് ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ കാണുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഇവർ പറഞ്ഞു. സംഭവം ചോദ്യം ചെയ്‌തെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. സ്ത്രീകളായ സഹപ്രവർത്തകരോടും ഈ വിഷയം സംസാരിച്ചിരുന്നു. പിന്നീട് ഭയം കാരണം കാരവൻ ഒഴിവാക്കി വസ്ത്രം മാറാൻ ഹോട്ടൽ റൂം ഉപയോഗിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
ഇത്തരത്തിൽ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങൾ പുരുഷന്മാരുടെ ഫോണുകളിൽ പ്രത്യേക ഫോൾഡറുകളായി ക്രമീകരിച്ചിട്ടുണ്ടെന്നും ഓരോ നടിമാർക്കും പ്രത്യേകം ഫോൾഡറുകളുണ്ടെന്നാണ് അറിഞ്ഞതെന്നും ഇവർ വെളിപ്പെടുത്തി. എന്നാൽ ആരൊക്കെ ആണ് ഇതിന് പുറകിലുള്ളതെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. ഈ സംവിധാനം തെറ്റാണ്. ഇത് മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും ഇവർ പറഞ്ഞു.
ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവേയാണ് രാധിക ശരത്കുമാർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വ്യാപകമായ വെളുപ്പെടുത്തലുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്.
പരാതികളെ തുടർന്ന് മലയാളത്തിലെ പ്രമുഖ നടന്മാരായ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, സുധീഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകരായ രഞ്ജിത്ത്, വി കെ പ്രകാശ് എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തിരുന്നു. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ചുവട് പിടിച്ച് തമിഴ് സിനിമ ലോകത്തും വെളുപ്പെടുത്തലുകൾ വന്നുതുടങ്ങിയിട്ടുണ്ട്. സിനിമാലോകത്ത് പത്താം വയസിൽ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് തമിഴ് നടിയും ദേശീയ അവാർഡ് ജേതാവുമായ കുട്ടി പത്മിനി ആരോപിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക