Monday, 16 September 2024

ബേസിൽ, നസ്രിയ പുതുക്കിയ ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

SHARE

 ജോസഫ് നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എം സിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user